Updated on: 4 December, 2020 11:19 PM IST
150 വർഷത്തിനിടയിൽ സെപ്റ്റംബറിൽ എക്കാലത്തെയും ഏറ്റവും ഈർപ്പത്തിലേക്ക് കേരളം നീങ്ങുകയാണ്. ദിവസവും ഇതുപോലെ മഴ തുടരുകയാണെങ്കിൽ. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മൺസൂണിനായി 2000 മില്ലിമീറ്റർ കടക്കാൻ ഒരു സംസ്ഥാനമെന്ന നിലയിൽ കേരളം ഒരുങ്ങുന്നു. ഇനിയും 15 ദിവസം കൂടി ബാക്കി നിൽക്കെ, കേരളത്തിൽ 2300 മില്ലിമീറ്റർ ഹാട്രിക് എന്ന അപൂർവ സംഭവത്തിന് അവസരമുണ്ട്, ആകർഷണീയമായ സെപ്റ്റംബറിന് നന്ദി

രാത്രിയിൽ മഴ സാധ്യത

നാളെ രാവിലെ വരെയുള്ള സമയത്തിൽ കേരളത്തിൽ തീരപ്രദേശങ്ങളിലും ഇടനാടുകളിലും ഒറ്റപെട്ട ഇടത്തരം മഴ സാധ്യത നിലനിൽക്കുന്നു

ന്യുനമർദ്ധം ഇന്ന് കരകയറും. അതിന്റെ നേരിട്ടലാത്ത സ്വാധീനം പലസമയങ്ങളിൽ കേരളത്തിൽ അനുഭവപ്പെടും. വരും ദിവസങ്ങളിൽ എല്ലാം കേരളത്തിൽ മഴ ലഭിക്കും. അടുത്ത ന്യുനമർദ്ധം 18നോ 19നോ രൂപം കൊള്ളുന്നതോടെ കൂടുതൽ മഴ ലഭിക്കും.

2020 സെപ്റ്റംബർ 14: ആലപ്പുഴ,എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ,കാസറഗോഡ്.

2020 സെപ്റ്റംബർ 15 :ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
2020 സെപ്റ്റംബർ 16 :തൃശ്ശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസറഗോഡ്.
2020 സെപ്റ്റംബർ 17 :ആലപ്പുഴ,എറണാകുളം,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസറഗോഡ്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.

ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf ഈ ലിങ്കിൽ ലഭ്യമാണ്.

തിരുവനന്തപുരം

 കുറഞ്ഞ കൂടിയ താപനില

24°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

പുനലൂർ

22°C | 30.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

ആലപ്പുഴ - കുറഞ്ഞ കൂടിയ താപനില

24°C | 29.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കോട്ടയം - കുറഞ്ഞ കൂടിയ താപനില
23.0°C | 30.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കൊച്ചി - കുറഞ്ഞ കൂടിയ താപനില

23°C | 29.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കോഴിക്കോട് - കുറഞ്ഞ കൂടിയ താപനില
23°C | 28.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കണ്ണൂർ - കുറഞ്ഞ കൂടിയ താപനില 
24°C | 27.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

ചീരക്ക് ഇലപുള്ളി രോഗം

English Summary: rain with thunder kjarsep1420
Published on: 14 September 2020, 07:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now