Updated on: 4 December, 2020 11:18 PM IST
വടകരയുടെ സ്വന്തം രാജാപ്പൂര്‍ കൊപ്രയും തകർച്ച നേരിടുന്നു. ഉണ്ടക്കൊപ്രയുടെ വരവ് വന്‍തോതില്‍ കുറഞ്ഞതാണ് .പ്രധാന കാരണം.കര്‍ണാടകയില്‍ നിന്നുള്ള ഉണ്ടക്കൊപ്ര ഉത്തരേന്ത്യന്‍ വിപണി കീഴടക്കിയതും തിരിച്ചടിയായി. നാലഞ്ചുവര്‍ഷത്തിനിടെ വടകര വിപണിയില്‍മാത്രം ഉണ്ടക്കൊപ്രയുടെ വരവ് 70 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.രാജാപ്പൂര്‍ കൊപ്ര ഉത്തരേന്ത്യക്കാരുടെ ആഘോഷവേളകളിലെല്ലാം ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്.പത്തുവര്‍ഷംമുമ്പുവരെ വടകരയില്‍ നിന്നുമാത്രം ദിവസം അയ്യായിരം മുതല്‍ ആറായിരം ചാക്ക് രാജാപ്പൂര്‍ കൊപ്ര കയറ്റിഅയച്ചിരുന്നു. ഇന്ന് കയറ്റുന്നത് ദിവസം 600- 800 ചാക്ക് കൊപ്ര മാത്രം. ഇത് 300 ചാക്ക് വരെയായ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
എട്ടുമാസത്തോളം മച്ചിലിട്ട് ഉണക്കിയെടുക്കുന്ന ഉണ്ടക്കൊപ്രയാണ് രാജാപ്പൂര്‍ കൊപ്രയായി മാറ്റുന്നത്. കര്‍ഷകര്‍ ഇത് വിപണിയിലെത്തിച്ചാല്‍ വ്യാപാരികള്‍ നേര്‍പകുതിയാക്കി മുറിച്ച് വീണ്ടും ഉണക്കിയെടുക്കും. ജലാംശം പൂര്‍ണമായും മാറ്റി സംസ്‌കരിച്ചെടുക്കുമ്പോള്‍ ഉത്തരേന്ത്യയുടെ പ്രിയപ്പെട്ട രാജാപ്പൂര്‍ കൊപ്രയായി. ഉണ്ടക്കൊപ്രയെക്കാള്‍ രണ്ടായിരത്തോളം രൂപ കൂടുതല്‍ രാജാപ്പൂരിന് കിട്ടും..ഇതിന്റെ കേരളത്തിലെ പ്രധാനവിപണി കാലങ്ങളായി വടകരയാണ്. ഏറ്റവും ഗുണനിലവാരമുള്ള തേങ്ങയാണ് ഇവിടെ രാജാപ്പൂര്‍ കൊപ്രയായി മാറ്റുന്നത്..
ഉണ്ടക്കൊപ്രയാകാന്‍ കാത്തുനില്‍ക്കാതെ പച്ചത്തേങ്ങ നേരിട്ട് വില്‍ക്കുന്ന പ്രവണത ഇപ്പോൾ വ്യാപകമാണ്. ഇതോടെ ഉണ്ടക്കൊപ്ര വരവ് കുത്തനെ കുറഞ്ഞു. നേരത്തേ ഉണ്ടായിരുന്നതിന്റെ 30 ശതമാനം മാത്രമാണ് ഇപ്പോഴത്തെ വരവ്. ഉത്പാദനച്ചെലവിലെ വര്‍ധനയും വിലയിലെ സ്ഥിരതയില്ലായ്മയും കര്‍ഷകരെ ഉണ്ടക്കൊപ്രയില്‍നിന്ന് പിന്തിരിപ്പിച്ചു.
കേരളത്തില്‍ തേങ്ങ സംസ്‌കരിച്ച് ഉണ്ടക്കൊപ്രയാക്കുന്ന രീതി കുറഞ്ഞത് മുതലെടുത്ത് കര്‍ണാടക..കര്‍ണാടക ഉണ്ടക്കൊപ്ര ഇപ്പോള്‍ ഉത്തരേന്ത്യന്‍വിപണി കീഴടക്കിക്കഴിഞ്ഞു. ചൈനയില്‍ വരെ വടകരയില്‍ നിന്നുള്ള രാജാപ്പൂര്‍ .....ചൈനയില്‍ വരെ വടകരയില്‍ നിന്നുള്ള രാജാപ്പൂര്‍ കൊപ്ര കയറ്റിഅയച്ചിരുന്നു. ആ രംഗത്തും കര്‍ണാടക കടന്നുവന്നു. ആവശ്യത്തിനനുസരിച്ച് കൊപ്ര നല്‍കാനുളള കര്‍ണാടകത്തിന്റെ കഴിവാണ് കേരള ഉണ്ടക്കൊപ്രയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത്.......
English Summary: Rajapur copra's production declining
Published on: 19 June 2019, 12:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now