കാലികര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് രാജസ്ഥാനില്‍ ഇ-മാര്‍ക്കറ്റ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കന്നുകാലികലെ ടാഗ് ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ജീവനക്കാര്‍ വീട്വീടാന്തരം കയറിയിറങ്ങിയാണ് ടാഗിംഗ് നടത്തുന്നത്. കാലികളുടെ ചെവിയിലാണ് ടാഗിംഗ് നടത്തുന്നത്. ബ്രീഡ്,മുന്‍കാല രോഗങ്ങള്‍,പാലിന്റെ അളവ്, വാക്‌സിനേഷന്‍, കാലിയുടെ വില തുടങ്ങിയവയാണ് രേഖപ്പെടുത്തുന്നത്. ജയ്പ്പൂരിലാണ് പദ്ധതി ആരംഭിക്കുന്നത്. തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും, മൃഗ സംരക്ഷണ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ ഉമേദ് സിംഗ് പറഞ്ഞു. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ കര്‍ഷകര്‍ക്ക് വെബ്‌സൈറ്റിലൂടെ കന്നുകാലികളെ വാങ്ങുകയും വില്‍ക്കുയും ചെയ്യാം.ഇടനിലക്കാരെ ഒഴിവാക്കി കച്ചവടം നടത്താം എന്നതാണ് നേട്ടം
rajasthan goat എന്ന മൊബൈല്‍ ആപ്പ്
രാജസ്ഥാന്‍ അഗ്രികള്‍ച്ചറല്‍ കോംപറ്റിറ്റീവ്‌നസ് പ്രോജക്ടുമായി (RACP) ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ആടുകളെ ടാഗ് ചെയ്യുന്ന പദ്ധതി ആരംഭിച്ചു. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 'rajastan goat' എന്ന മൊബൈല്‍ ആപ്പിലൂടെ ആടുകളെ ലേലം ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്. ഇതിനായി സ്ത്രീകള്‍ മാത്രം ഷെയര്‍ ഹോള്‍ഡേഴ്‌സായ Pisangan-ലെ Pisangan Mahila Bakri Palak Producer Company Ltd എന്ന സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്.
നടക്കാതെ പോയ പദ്ധതി
രാജസ്ഥാനില്‍ പശുവില്പനയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ള നീക്കം 2017 ല്‍ നടന്നിരുന്നു. ആറുമാസത്തിനകം ആപ് തയ്യാറാകുമെന്നും പശുക്കളെ വില്‍ക്കാനോ വാങ്ങാനോ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നും സംസ്ഥാന പശുസംരക്ഷണ മന്ത്രി ഓട്ടറാം ദേവര്‍സി പറഞ്ഞിരുന്നു. പശുക്കളുടെ ചിത്രം, കിട്ടുന്ന പാലിന്റെ കണക്ക്, വില തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും രേഖപ്പെടുത്താന്‍ സാധിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ല. ഇപ്പോഴത്തെ പദ്ധതി നടക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍
E-market for livestock in Rajasthan, trading can be done through the website
Rajasthan Animal welfare department planning to launch an e-Market with the aim of increasing the income of cattle farmers. As part of this, livestock tagging has begun. The tagging is done by the employees going from house to house. Tagging is done on the ears of the cattle. Breed, past diseases, milk quantity, vaccination and price of cattle are recorded. The project will start in Jaipur. It will then be extended to other districts, said Umaid Singh, joint director, animal welfare department. Once completed, farmers will be able to buy and sell livestock through the website.
The Animal Welfare Department in association with the Rajasthan Agricultural Competitiveness Project (RACP) has launched a sheep tagging project. The information is intended to be uploaded on the website. There is also an opportunity to auction sheep through the mobile app 'rajastan goat'. For this, Pisangan Mahila Bakri Palak Producer Company Ltd., a women-only shareholder company in Pisangan, has also been started
ആനക്കയം ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണം