1. News

ആനക്കയം പദ്ധതി നാശം വിതയ്ക്കും. വൈദ്യുതിയല്ല ലക്ഷ്യം, വന്‍മരങ്ങളും 150 കോടിയും, ആതിരപ്പിള്ളി പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തിയ സിപിഐ നയം വ്യക്തമക്കട്ടെ

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന മട്ടിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക. തുടര്‍ച്ചയായി പ്രകൃതിയുടെ തിരിച്ചടികള്‍ ഏറ്റിട്ടും പാഠം പഠിക്കാതെ ആര്‍ത്തിയോടെ അടുക്കുന്ന ഭീമന്മാരാവുകയാണ് നമ്മുടെ വികസന സ്വപ്‌നക്കാര്‍. ഗാഡ്ഗില്‍ കാട്ടിയ വഴിയെ പോകുന്നില്ല, കസ്തൂരി രംഗന്‍ പറയുന്നതും കേള്‍ക്കുന്നില്ല, കുറഞ്ഞപക്ഷം ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പറയുന്നതെങ്കിലും കേള്‍ക്കണ്ടെ? എല്ലാം ബധിര കര്‍ണ്ണങ്ങളില്‍ തട്ടുന്ന വിലാപങ്ങളായി മാറുകയാണ്. ഇത്തരം ദുരനുഭവങ്ങളുടെ ഒടുവിലത്തെ ഇരയാവുകയാണ് ആനക്കയം. സഹ്യനില്‍ അവശേഷിക്കുന്ന അപൂര്‍വ്വം പച്ചത്തുരുത്തുകളില്‍ ഒന്നാണ് ആനക്കയം.വാഴച്ചാല്‍ വനം ഡിവിഷനില്‍പ്പെട്ട 20 ഏക്കര്‍ നിബിഡവനങ്ങള്‍ ആനക്കയം ജലവൈദ്യുത പദ്ധതിയുടെ പേരിലാണ് മുറിച്ച് മാറ്റാന്‍ ശ്രമം നടക്കുന്നത്

Ajith Kumar V R

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന മട്ടിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക. തുടര്‍ച്ചയായി പ്രകൃതിയുടെ തിരിച്ചടികള്‍ ഏറ്റിട്ടും പാഠം പഠിക്കാതെ ആര്‍ത്തിയോടെ അടുക്കുന്ന ഭീമന്മാരാവുകയാണ് നമ്മുടെ വികസന സ്വപ്‌നക്കാര്‍. ഗാഡ്ഗില്‍ കാട്ടിയ വഴിയെ പോകുന്നില്ല, കസ്തൂരി രംഗന്‍ പറയുന്നതും കേള്‍ക്കുന്നില്ല, കുറഞ്ഞപക്ഷം ശാസ്ത്ര സാഹിത്യ പരിഷത്ത് പറയുന്നതെങ്കിലും കേള്‍ക്കണ്ടെ? എല്ലാം ബധിര കര്‍ണ്ണങ്ങളില്‍ തട്ടുന്ന വിലാപങ്ങളായി മാറുകയാണ്. ഇത്തരം ദുരനുഭവങ്ങളുടെ ഒടുവിലത്തെ ഇരയാവുകയാണ് ആനക്കയം. സഹ്യനില്‍ അവശേഷിക്കുന്ന അപൂര്‍വ്വം പച്ചത്തുരുത്തുകളില്‍ ഒന്നാണ് ആനക്കയം.വാഴച്ചാല്‍ വനം ഡിവിഷനില്‍പ്പെട്ട 20 ഏക്കര്‍ നിബിഡവനങ്ങള്‍ ആനക്കയം ജലവൈദ്യുത പദ്ധതിയുടെ പേരിലാണ് മുറിച്ച് മാറ്റാന്‍ ശ്രമം നടക്കുന്നത്.70 സെ.മീ. മുതല്‍ 740 സെ.മീ. വരെ ചുറ്റളവ് ഉള്ള 1897 മരങ്ങളും അതിലധികം ചെറു മരങ്ങളും മുറിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ നല്കി കഴിഞ്ഞു.നവംബര്‍ മാസം ആരംഭത്തില്‍ തന്നെ മരം മുറിച്ച് മാറ്റാനുള്ള നീക്കമാണ് പദ്ധതിയുടെ പ്രയോക്താക്കള്‍ നടത്തുന്നത്. രാഷ്ട്രീയത്തിനതീതമായ ബഹുജന കൂട്ടായ്മയാണ് ഇത് തടയാനായി ഉണ്ടാവേണ്ടത്. ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തിയ സിപിഐയുടെ നിലപാട് ഇവിടെയും നിര്‍ണ്ണായകമാവും.

The diagromatic design of the project
The diagromatic design of the project

ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്നും പുറത്ത് വരുന്ന വെള്ളം, വീണ്ടും ഒരു ടണലിലൂടെയും ടര്‍ബൈനിലൂടെയും കടത്തിവിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ലക്ഷ്യമിടുന്നത്.75 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 22.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് വൈദ്യുത ബോര്‍ഡ് അവകാശപ്പെടുന്നത്.പദ്ധതിക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് 2018ല്‍ വൈദ്യുത ബോര്‍ഡ് പറഞ്ഞിട്ടുള്ളത്.അതീവ സമ്പന്നമായ നിബിഡവനങ്ങളാണ് പദ്ധതിക്കായി മുറിച്ച് മാറ്റാന്‍ ശ്രമിക്കുന്നത്. അതില്‍ 15 ഏക്കര്‍ പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ ബഫര്‍ സോണില്‍ ആണ്. ആനകളും കടുവകളും ഉള്‍പ്പടെയുള്ള സസ്തനികളും മറ്റു വിഭാഗം ജന്തുക്കളും ധാരാളമായി കാണപ്പെടുന്ന മേഖലയാണ് ആനക്കയം.പദ്ധതി പ്രദേശത്തിന് സമീപത്ത് 2018ലെ വെള്ളപ്പൊക്ക സമയത്ത് വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അന്ന് കിടപ്പാടം നഷ്ടപ്പെട്ട ആനക്കയം ഊരിലെ ആദിവാസികള്‍ക്ക് ഇതുവരെ പുനരധിവാസം സാധ്യമായിട്ടില്ല.

Damaged site of 2018 flood
Damaged site of 2018 flood

മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്ന മേഖലയില്‍ വീടുകള്‍ പോലും നിര്‍മ്മിക്കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. പക്ഷെ, ഇവിടെ നാടിന് ആവശ്യമില്ലാത്ത പദ്ധതിയുടെ പേരില്‍ 5 കി.മീ. നീളത്തില്‍ സ്‌ഫോടനത്തിലൂടെ പാറ പൊട്ടിച്ച് മല തുരക്കാന്‍ ശ്രമിക്കുകയാണ്.ഇത് ഈ മേഖലയെ കൂടുതല്‍ ദുര്‍ബ്ബലമാക്കുകയും പുതിയ മലയിടിച്ചിലുകള്‍ക്ക് സാധ്യത ഒരുക്കുകയും ചെയ്യും.ദുരന്ത സാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ നിയമം പറയുമ്പോള്‍, ഇവിടെ ദുരന്ത സാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തിക്കായി തയ്യാറെടുക്കുകയാണ് വൈദ്യുതി ബോര്‍ഡ്. വനാവകാശ നിയമം ലംഘിച്ച് കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം ഉള്‍പ്പെടെ വാഴച്ചാല്‍ വനം ഡിവിഷനിലെ 400 ച.കി.മി വനത്തില്‍ ഇവിടത്തെ 9 ആദിവാസി ഊരുകള്‍ക്ക് കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്‌സസ് റൈറ്റ് ലഭിച്ചിട്ടുണ്ട്. അപ്രകാരം ഈ കാടുകളുടെ സംരക്ഷണം അവരുടെ ഉത്തരവാദിത്വമാണ്. ആദിവാസി ഊരുകൂട്ടങ്ങളുടെ അനുമതിയോടെ മാത്രമെ CFR മേഖലയില്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ പാടുള്ളു . എന്നാല്‍ ഒരു അനുമതിയും ഇല്ലാതെയാണ് ആനക്കയം പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

വൈദ്യുതി ക്ഷാമം പരിഹരിക്കലല്ല ലക്ഷ്യം

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയല്ല ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇന്ന് കേരളത്തില്‍ വര്‍ഷത്തില്‍ ഏകദേശം 2600 കോടിയുടെ വൈദ്യുതിയാണ് വേണ്ടത്. ഇതിന്റെ ആയിരത്തില്‍ ഒരംശം പോലും നല്കാന്‍ ഈ പദ്ധതിക്ക് ആകില്ല. അതിലുമുപരി സംസ്ഥാനത്തിന് വേണ്ടതിലധികം വൈദ്യുതി ലഭ്യമായതിനാല്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന കേന്ദ്ര വിഹിതം പോലും പലപ്പോഴും പൂര്‍ണ്ണമായി എടുക്കാറില്ല. എന്നിട്ടും അധിക വൈദ്യുതി അന്യസംസ്ഥാനങ്ങള്‍ക്ക് വില്‍ക്കുകയാണ്.കേരളത്തിലെ മുഴുവന്‍ താപനിലയങ്ങളും അടച്ചിട്ടിട്ടാണ് ഈ സ്ഥിതി!വന്‍ സാമ്പത്തിക നഷ്ടം വരുത്തുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി.
ജലവൈദ്യുത പദ്ധതികള്‍ക്ക് ശരാശരി മെഗാവാട്ടിന് 9 മുതല്‍ 10 കോടി രൂപ വരെ ചെലവ് വരുമ്പോള്‍, ഇവിടെ 7.5 മെഗാവാട്ട് പദ്ധതിക്ക് 150 കോടി രൂപയാകും!അതായത് 1 മെഗാവാട്ടിന് 20 കോടി രൂപ.ഉയര്‍ന്ന പദ്ധതി ചെലവ് മൂലം ഇവിടെ നിന്നും വൈദ്യുതിക്ക് 1 യൂണിറ്റിന് ഏറ്റവും ചുരുങ്ങിയത് 10 രൂപയെങ്കിലും ആകും. വര്‍ഷത്തില്‍ 200 കോടി യൂണിറ്റോളം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കായംകുളം താപനിലയം വൈദ്യുതിക്ക് യൂണിറ്റിന് ഏഴേകാല്‍ രൂപയാകും എന്ന കാരണത്താല്‍ അടച്ചിട്ടിരിക്കുകയാണ്. അവിടെ ഒരു വര്‍ഷം 200 കോടി രൂപ ഫിക്‌സഡ് ചാര്‍ജ്ജ് ഇനത്തില്‍ കൊടുക്കുകയും ചെയ്യുന്നു.എന്നിട്ടാണ് പുതിയ പദ്ധതിക്കായി ശ്രമിക്കുന്നത്!

പരിസ്ഥിതി നാശം ഉറപ്പ്

'സ്ഥിരമായി ഉരുള്‍പൊട്ടല്‍ സംഭവിയ്ക്കുന്ന പരിസ്ഥിതിലോല പ്രദേശത്ത് പാറ തുരന്ന് വൈദ്യുതി വകുപ്പ് നടപ്പിലാക്കാന്‍ ശ്രമിയ്ക്കുന്ന ആനക്കയം പദ്ധതി അതിരപ്പിള്ളിയുടെ നില നില്‍പ്പിനെ തന്നെ ബാധിക്കും', പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എല്‍.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റുമായ വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു.ആദിവാസി - പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ കൊടുത്ത് പ്രവര്‍ത്തിയ്ക്കുന്ന ട്രൈബല്‍ റിസോഴ്‌സസ് എന്‍ലൈറ്റന്‍ ഇക്കോളജി സൊസൈറ്റി(ട്രീസ്) യുടെ സംസ്ത്ഥാന തല ഓണ്‍ലൈന്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ' മൂന്നരമീറ്റര്‍ വ്യാസത്തില്‍ അഞ്ചര കിലോമീറ്റര്‍ ദൂരം മല തുരന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയ്ക്ക് വേണ്ടി ആദിവാസി മേഖലയില്‍ വന്‍തോതില്‍ മരംമുറി നടത്തി ആവാസ വ്യവസ്ഥ തകര്‍ക്കുന്നതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മലയോര മേഖലയില്‍ വന്‍തോതില്‍ കൃഷിനാശം വരുത്തും,പ്രളയ പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിവയ്ക്കും', പെരപ്പാടന്‍ പറഞ്ഞു.

വനാവകാശ നിയമം പാലിക്കണം

വനാവകാശ സംരക്ഷണ നിയമപ്രകാരം ആ പ്രദേശത്തെ കാടര്‍, മലയര്‍ വിഭാഗങ്ങളിലായുള്ള ഒന്‍പത് ഗോത്രസഭകളുടെയും അനുമതി ലഭ്യമായാലെ വൈദ്യുതി വകുപ്പ് പദ്ധതിയുമായി മുന്‍പോട്ട് പോകാന്‍ പടുള്ളു. എന്നാല്‍ ഈ നിയമം കാറ്റില്‍ പറത്തിയാണ് ബോര്‍ഡ് നടപടിയുമായി മുന്നോട്ടു പോകുന്നത്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ ആശയങ്ങളുടെ നടത്തിപ്പിനായി സാമ്പത്തികമായി പോലും ലാഭകരമല്ലാത്ത പദ്ധതിക്ക് വേണ്ടി പ്രകൃതിയെ നശിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ കൂട്ട് നിന്നാല്‍ ശക്തമായ പ്രതിഷേധം നടത്തുവാന്‍ യോഗം തീരുമാനിച്ചു.ട്രീസ് സംസ്ഥാന പ്രസിഡന്റ് അജിത്ത് വിനായക് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സുനില്‍ ദത്ത്, മീര നായുരുശ്ശേരി, ടോം കിരണ്‍, ഫില്‍പ്പീന ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

Anakkayam project will wreak havoc. Power is not the goal, big trees and Rs 150 crore, let the CPI explain its policy on it as they  raised its voice against the Athirappilly project

The government system is acting as if it were  not going to get better. Our development dreamers are becoming giants who are greedily approaching the natural resources  without learning the lessons despite the constant setbacks from  nature. Not following the path shown by Gadgil, not listening to what Kasturi Rangan said, at least not listening to what is being said by pro-left Satra-Sahithya Parishad. Everything is turning into lamentations that hit the deaf ears. Anakayam is the latest victim of such misfortunes. Anakkayam is one of the rare greenery remaining in the Sahyan. Present move is to cut down 20 acres of dense forests in the Vazhachal Forest Division for  the proposed Anakkayam Hydropower Project.The government has already ordered the felling of 1,897 trees and more small trees .A non-political mass movement is needed to prevent this. The stand of the CPI which stood against the Athirappilly hydropower project ,will be decisive here as well.

The Anakayam small hydropower project aims to generate electricity by diverting water from the powerhouse of the Sholayar hydropower project through another tunnel and turbine. Dense forests are being cleared for the project. Of this, 15 acres are in the buffer zone of the Parambikulam Tiger Reserve. Elephants and other species, including  tigers, are endemic to the area. In 2018,landslides occurred near the project site. The adivasis of Anakkayam village, who lost their homes at that time, have not yet been able to rehabilitate.

The government has decided not to even build houses in areas prone to landslides ,but here in the name of a project that the country does not need, attempts are being made to blast the rocks and to cut centurion trees.This will further weaken the area and create the possibility of new landslides. The project is being implemented in violation of the Forest Rights Act.Such schemes can be implemented in the CFR region only with the permission of the tribal communities. But ,here,KSEB  is trying to implement the project without any permission.

The plan is not to solve the power shortage. Today, Kerala needs about 2600 crore of electricity annually. The scheme will not be able to pay even one thousandth of this. Moreover, even the central share, which is available at a reduced price, is often not taken in full as the state has more power than it needs. However, the surplus power is being sold to other states. All the thermal power plants in Kerala have been shut down. The proposed project is causing huge financial losses.

While hydro projects cost an average of Rs 9 to 10 crore per megawatt, here 7.5 megawatts would cost Rs 150 crore! That is Rs 20 crore per megawatt. Due to the high project cost, it would cost at least Rs 10 per unit from here. The Kayamkulam thermal power plant, which can generate about 200 crore units of electricity a year, has been shut down due to the fact that it will cost Rs 7  per unit. Then we try for a new project!

"The Anakayam project, which the power department is trying to implement by digging a rock in an ecologically sensitive area where landslides occur regularly, will affect Athirappilly's very existence." Vaxerin Perepadan, LYJD district president and leading environmental activist , said while speaking after inaugurating the state-level online meeting of the Tribal Resources Enlightenment Ecology Society (TRIES), which focuses on tribal-environmental protection. 'For the project, which is to be implemented by digging five and a half kilometers in a diameter of three and a half meters.
Deforestation in the tribal areas, which will lead to wildlife encroachment and massive damage to crops in the hilly areas, leading to floods and natural disasters, he said.

According to the Forest Rights Protection Act, the power department has to go ahead with the project after getting the approval of all the nine tribal communities in the area. But the board is moving ahead without any respect to the law.The meeting decided to stage a strong protest against the government's attempt to destroy nature for a project that is not even economically viable for the implementation of unscientific ideas of the officials. Trees State President Ajit Vinayak presided over the meeting. Advocate Sunil Dutt, Meera Nayurussery, Tom Kiran and Philipina Philip spoke.

ടോമിന് യുവപ്രതിഭ പുരസ്ക്കാരം

English Summary: Government should stop the planned hydel project at Anakkayam, less power and more damage to forest will be its result, our resources are for needs,not for greed

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds