AAY/ BPL കാർഡിന് അർഹതയുള്ളവരും BPL കാർഡിന് അപേക്ഷിക്കുന്ന വിധവും
മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് എങ്ങനെ അപേക്ഷ നൽകാം.
1.വെള്ള പേപ്പറിൽ താലൂക്ക് സപ്ലൈ ആഫീസർക്ക് റേഷൻ കാർഡ് മുൻഗണന (BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ എഴുതി തയ്യാറാക്കുക. അപേക്ഷ എഴുതുമ്പോൾ അതിൽ അവരുടെ റേഷൻ കാർഡ് നമ്പർ, വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ എന്നിവ നിർബന്ധമായും എഴുതണം.
2. താമസിക്കുന്ന വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സാക്ഷ്യപത്രം ബന്ധപ്പട്ട പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം സമർപ്പിക്കണം. വാടക വീട് ആണെങ്കിൽ താമസ സർട്ടിഫിക്കറ്റ് / വാടക എഗ്രിമെന്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം
3. റേഷൻ കാർഡിന്റെ ഫോട്ടോകോപ്പി.
4. മാരക രോഗം പിടിപെട്ട ആൾക്കാർ റേഷൻ കാർഡിൽ ഉണ്ടെങ്കിൽ അവരുടെ രോഗം തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്.
5. പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലെ 2009 ലെ ബി.പി.എൽ ലിസ്റ്റിൽ അല്ലെങ്കിൽ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെളിയിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിയിൽ നിന്നുള്ള സാക്ഷ്യപത്രം.
6. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ ആണെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
7. തൊഴിൽ മേഖല തെളിയിക്കുന്നതിനുള്ള രേഖകൾ, ക്ഷേമനിധി പാസ് ബുക്കിന്റെ പകർപ്പ്, തൊഴിലുറപ്പ് കാർഡിന്റെ പകർപ്പ്
8. കുടുംബത്തിൽ ആരുടെ പേരിലും സ്വന്തമായി സ്ഥലവും വീടും ഇല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും വാങ്ങിയ സർട്ടിഫിക്കറ്റ്
9. സർക്കാർ ധനസഹായത്തോടെ ലഭിച്ച വീട് ആണെങ്കിൽ ഏത് സ്കീമിൽ ലഭിച്ചതാണെന്നുള്ള സാക്ഷ്യപത്രം.
10. വീട് ജീർണിച്ചതോ, കുടിൽ ആണെങ്കിലോ, കക്കൂസ്, കുടിവെള്ള സൗകര്യം ഇല്ലെങ്കിലോ ഇത് തെളിയിക്കുന്ന സാക്ഷ്യപത്രം.