റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ് ഈ മാസം തന്നെ റേഷൻ കാർഡുമായി ബന്ധിപ്പിക്കേണ്ടതാണ്.
റേഷൻ കാർഡുമായി ബന്ധപ്പെട്ട 7 ചോദ്യങ്ങളും 7 ഉത്തരങ്ങളും
1. ഇപ്പോൾ കേരളത്തിലെ റേഷൻ വിഹിതം കർണാടകയിൽ നിന്ന് വാങ്ങാൻ സാധിക്കുമോ?
കേരളത്തിലുള്ള AAY (മഞ്ഞ), PHH (പിങ്ക്) കാർഡുകാർക്ക് കർണാടകയിൽ നിന്ന് അരിയും ഗോതമ്പും വാങ്ങാൻ കഴിയും.
2. റേഷൻ കാർഡിലെ ബാർകോഡ് തെറ്റാണ് അത് ശരിയാക്കാൻ എന്തു ചെയ്യണം.?
താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക.
3. അംഗങ്ങളുടെ ആധാർ നമ്പറുകൾ പരസ്പരം മാറിയാണ് ചേർത്തിരിക്കുന്നത് അത് ശരിയായി ചേർക്കാൻ എന്ത് ചെയ്യണം?
ആധാർ കാർഡ് റേഷൻ കാർഡ് മുതലായ രേഖകളുമായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം.
4. പുതിയ കാർഡ് കിട്ടിയിട്ടില്ല. കിട്ടിയാലല്ലേ ആധാറുമായി ലിങ്ക് ചെയ്യേണ്ടത്?
പുതുതായി ലഭിക്കുന്ന കാർഡിന് വീണ്ടും ആധാർ ലിങ്ക് ചെയ്യേണ്ടതില്ല. കാരണം ആധാർ ചേർത്ത് മാത്രമേ പുതിയ അപേക്ഷ submit ചെയ്യുന്നതിന് സാധിക്കൂ.
5. ആധാർ ലിങ്ക് ചെയ്യാൻ റേഷൻ കടയിൽ പണം കൊടുക്കണോ ഉണ്ടെങ്കിൽ എത്ര രൂപയാണ്?
റേഷൻ കട വഴി ചെയ്യുന്നതിന് ഒരു ആധാറിന് 10 രൂപ കടക്കാരന് നല്കേണ്ടി വരും. നിലവിൽ ലിങ്ക് ചെയ്തിട്ടുള്ളവർ വീണ്ടും ആധാർ ലിങ്ക് ചെയ്യേണ്ടതില്ല. ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുന്നതിന് https://civilsupplieskerala.gov.in/images/Aadhaar%20seeding%20help-%20corrected-1.pdf എന്ന ലിങ്കിലെ വിവരം നോക്കുക .
6. ആധാർ കാർഡ് ഇല്ലെങ്കിൽ റേഷൻ കിട്ടില്ലേ?
നിലവിലങ്ങനെ ഉത്തരവില്ല, ഒരു പക്ഷേ ഭാവിയിൽ അങ്ങനെ വന്നുകൂടെന്നില്ല.
7.റേഷൻ കാർഡ് ക ളഞ്ഞു പോയാൽ പുതിയ കാർഡ് (Duplicate) എടുക്കാൻ എന്തു ചെയ്യണം?
അക്ഷയ വഴി / Citizen login വഴി Duplicate Ration Card-ന് അപേക്ഷ നല്കുക.