ജനുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും.
കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗം (പിങ്ക്) കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോഗ്രാം ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം സബ്സിഡി(നീല) കാർഡുടമകൾക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം നാലു രൂപ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് രണ്ട് മുതൽ മൂന്നു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം വെള്ള കാർഡുകൾക്ക് 2 കിലോ അരി 10.90 രൂപ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് രണ്ട് മുതൽ മൂന്നു കിലോ വരെ ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും. General category white card holders will get 2 kg of rice at Rs 10.90 and 2 to 3 kg of atta at Rs 17 per kg depending on availability.
മഞ്ഞ, പിങ്ക് കാർഡുകൾക്ക് പി എം ജി കെ എ വൈ പദ്ധതി പ്രകാരം സൗജന്യമായി നൽകുന്ന പയർ/കടല എന്നിവ ഡിസംബറിൽ വാങ്ങാത്തവർക്ക് ഈ മാസം ലഭിക്കും.
എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച റേഷൻ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ കാർഡിന് അര ലിറ്റർ വീതവും, വൈദ്യുതീകരിക്കാത്ത റേഷൻ കാർഡ് ഉടമകൾക്ക് നാല് ലിറ്റർ വീതവും ലിറ്ററിന് 34 രൂപ നിരക്കിലും ലഭിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അടൽ പെൻഷൻ യോജനയെ കുറിച്ച് കൂടുതലറിയാം