Updated on: 4 December, 2020 11:18 PM IST

കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് അനുമതി നിഷേധിച്ചു. കേരളത്തിന് മാത്രമായി ഇളവ് നൽകാനാകില്ലെന്ന് ആർബിഐ ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചു. കർഷകരെടുത്ത വായ്പകൾക്ക് സംസ്ഥാന സർക്കാർ ഡിസംബർ 31 വരെയാണ് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മാർച്ച് 31 ന് അവസാനിച്ച മൊറട്ടോറിയം നീട്ടേണ്ടതില്ലെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്.ഇടുക്കി, വയനാട് ജില്ലകളിൽ കർഷക ആത്മഹത്യകളുണ്ടായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോഴുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്ന് വ്യക്തമായതിനെത്തുട..വ്യക്തമായതിനെത്തുടർന്ന് മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിച്ചാണ് വായ്പയ്ക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം തീരുമാനിച്ചത്. ....ഇതു നടപ്പാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ അനുമതി വേണം. ബാങ്കേഴ്‌സ് സമിതി ഇതിന് അനുമതി തേടിയപ്പോഴാണ് മൊറട്ടോറിയം നീട്ടേണ്ടെന്ന മറുപടി ലഭിച്ചത്...കർഷകർ മറ്റാവശ്യങ്ങൾക്ക് എടുക്കുന്ന വായ്പയും കാർഷികവൃത്തിയിൽനിന്നുള്ള വരുമാനത്തിൽനിന്നാണ് അടയ്ക്കുന്നത്. പ്രളയംമൂലം കഴിഞ്ഞവർഷം കൃഷി നശിച്ചതിനാൽ പലർക്കും വായ്പ തിരിച്ചടയ്ക്കാനാകാതിരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കി.മൊറട്ടോറിയം സംബന്ധിച്ച  ഉത്തരവ് ഇറക്കാനാകാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞേ പിന്നീട് ഉത്തരവിറക്കാനായുള്ളൂ

English Summary: RBI DENIES PERMISSION FOR MORATORIUM ON FARM LOANS
Published on: 20 June 2019, 03:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now