Updated on: 15 May, 2023 8:59 AM IST
RBI Grade B 2023 Recruitment 2023: Apply for Officer posts

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗ്രേഡ് ബി ഓഫീസർ തസ്‌തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിശദമായ ആർബിഐ ഗ്രേഡ് വിജ്ഞാപനം 2023 മെയ് 9, 2023-ന് പുറത്തിറക്കി. ആർബിഐ ഗ്രേഡ് ബി അപേക്ഷാ ഫോം മെയ് 9 മുതൽ ജൂൺ 9 വരെ ലഭ്യമാണ്.   യോഗ്യതയും താൽപര്യവുമുള്ളവർക്ക്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rbi.org.in വഴി അപേക്ഷകളയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ 241 നോൺ ടീച്ചിങ് ഒഴിവുകള്‍

ഒഴിവുകളുടെ വിശദവിവരങ്ങൾ 

ആകെ 291 ഒഴിവുകളാണുള്ളത്.  222 ഒഴിവുകള്‍ ഗ്രേഡ് 'ബി' (ഡിആര്‍) ജനറല്‍ വിഭാഗത്തിലുള്ള തസ്തികകളിലേക്കാണ്. 38 ഒഴിവുകള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ചിൽ ഗ്രേഡ് 'ബി' (ഡിആര്‍) ഓഫീസര്‍ തസ്തികളിലും 31 ഒഴിവുകള്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റിൽ ഗ്രേഡ് 'ബി' (ഡിആര്‍) തസ്തികയിലേക്കുമാണ്. 

പ്രായ പരിധി

വയസ്സ് 21നും 30നും ഇടയിലുള്ളവരായിരിക്കണം. സംരവരണ വിഭാഗക്കാര്‍ക്കും ബാങ്കിംഗ് രംഗത്ത് പ്രവൃത്തി പരിചയമുള്ളവര്‍ക്കും എംഫില്‍, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കും പ്രായ പരിധിയില്‍ ഇളവുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/05/2023)

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥിക്ക് 60 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ പ്രൊഫഷണല്‍ ടെക്‌നിക്കല്‍ യോഗ്യത ഉണ്ടായിരിക്കണം.  ബിരുദാനന്ത ബിരുദക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കാണ് വേണ്ടത്.

അപേക്ഷാ ഫീസ്

ജനറൽ, ഒബിസി, ഇഡബ്ലുഎസ് വിഭാഗക്കാർക്ക് 850 രൂപയാണ് അപേക്ഷ ഫീസ്, എസ്‍സി, എസ്ടി, പിഡബ്ലുബിഡി സംരവണക്കാർക്ക് അപേക്ഷ ഫീസായി 100 രൂപ മതിയാകും.   

അവസാന തീയതി

ഉദ്യോഗാർത്ഥികൾക്ക്‌ ജൂണ്‍ 9 വൈകീട്ട് 6 മണി വരെ അപേക്ഷകൾ അയക്കാവുന്നതാണ്. 

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.  ജൂലായ് 9 മുതല്‍ 16 വരെ ആദ്യ ഘട്ടം നടക്കും. ആദ്യ ഘട്ടം വിജയിച്ചവര്‍ക്ക് രണ്ടാം ഘട്ട പരീക്ഷയില്‍ പങ്കെടുക്കാം. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളലാണ് ഈ പരീക്ഷ നടക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rbi.org.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. rbi.org.in എന്ന വെബ്‌സൈറ്റില്‍ ഓപ്പര്‍ച്യൂനിറ്റീസ് എന്ന ഭാഗത്ത് ആര്‍ബിഐ ഗ്രേഡ് ബി അപേക്ഷ ലിങ്ക് ലഭിക്കും. അപ്ലൈ ഓണ്‍ലൈന്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങളും ഫീസും അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഭാവി ആവശ്യങ്ങള്‍ക്കായി വിവരങ്ങൾ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

ശമ്പളം

ആര്‍ബിഐ ഗ്രേഡ് ബി ഓഫീസർമാർക്കുള്ള ഏകദേശ ശമ്പളം 1 ലക്ഷം രൂപയാണ്.  അടിസ്ഥാന ശമ്പളത്തിനൊപ്പം അലവന്‍സുകളും ആനുകൂല്യങ്ങളും ഉള്‍പ്പെടെ 1,08,404 രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ട്.  നോട്ടിഫിക്കേഷൻ പ്രകാരം 55,200 രൂപയാണ് ബി ഗ്രേഡ് ഓഫീസർക്കുള്ള അടിസ്ഥാന ശമ്പളം

English Summary: RBI Grade B 2023 Recruitment 2023: Apply for Officer posts
Published on: 15 May 2023, 08:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now