Updated on: 4 December, 2020 11:18 PM IST

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ മാലിന്യമുക്തി മുട്ടക്കോഴിയിലൂടെ എന്ന ലക്ഷ്യത്തോടെ മുട്ടക്കോഴി വളർത്തൽ ചാലഞ്ചുമായി (#Rear_a_Layer_Challenge) വെറ്ററിനറി ഡോക്ടർമാർ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷനാണ് (കെജിവിഒഎ) ഇങ്ങനൊരു ചാലഞ്ചുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.  സംസ്ഥാന വ്യാപകമായുള്ള #Rear_a_Layer_Challenge പദ്ധതിക്ക്  കോട്ടയത്തു തുടക്കംകുറിച്ചു.  കോട്ടയം ജില്ലയിൽനിന്ന് ഡോ. പി.എസ്. സുധീറും ഭാര്യ ഡോ. പ്രീതി ദാമോദരനും തങ്ങളുടെ വീട്ടിലെ മുട്ടക്കോഴി വളർത്തലിന്റെ സെൽഫിയിലൂടെ അസോസിയേഷനിലെ സംസ്ഥാന കമ്മറ്റിയിലെ 5 പേരെ ചാലഞ്ച് ചെയ്ത് ഫോട്ടോ പോസ്റ്റു ചെയ്താണ് ഈ  സംരംഭം ഉൽഘാടനം ചെയ്തത്. 

14 കുടുംബങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ തരിശുസ്ഥലം കൃഷിയിടമായി, ഇത് മാതൃകയാക്കാവുന്ന കഥ ഈ അഞ്ചു പേർ വൈകാതെ തന്നെ തങ്ങളുടെ വീടുകളിൽ നടത്തുന്ന കോഴിവളർത്തലിന്റെ സെൽഫി 3 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യുന്നതാണെന്ന് അസോസിയേഷൻ അറിയിച്ചു. ഇങ്ങനെ 1, 5, 25, 125, 625 എന്ന ക്രമത്തിൽ ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ചാലഞ്ച് ഏറ്റെടുത്ത് ജൂൺ 5നു മുൻപ് കോഴിവളർത്തൽ ആരംഭിച്ച് ഈ സംരംഭം വിജയിപ്പിക്കണമെന്നാണ് കെജിവിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ആർ. അരുൺകുമാർ അഭ്യർത്ഥിച്ചു

English Summary: Rear_a_Layer_Challenge by veterinary doctors
Published on: 13 May 2020, 05:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now