ആലപ്പുഴ: പുറക്കാട് ബീച്ചിൽ കടൽ ഉൾവലിഞ്ഞതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇതി സാധാര പ്രതിഭാസമാണെന്ന് പരിശോധന നടത്തിയ അധികൃതർ അഭിപ്രായപ്പെട്ടു.
850 മീറ്റര്‍ ഭാഗത്താണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. ഇതോടെ മത്സ്യതൊഴിലാളികൾക്ക് കടലിൽ വള്ളമിറക്കാൻ സാധിക്കാതെ വന്നു. കടൽ ഉൾവലിഞ്ഞ ഭാഗത്തു ചളി നിറഞ്ഞതോടെ തിരികെയെത്തിയ മത്സ്യബന്ധന വള്ളങ്ങൾക്ക് കരയിലേക്ക് തിരികെയെത്താനും ബുദ്ധിമുട്ടനുഭവപ്പെട്ടു.
സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടൽ ഉൾവലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാൽ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉൾവലിയലാണെന്ന നിഗമനത്തിലായിരുന്നു മത്സ്യത്തൊഴിലാളികൾ.ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക മാറ്റമെന്നാണ് റിപ്പോർട്ടിലുള്ളത്.അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറി. 'അതിനിടെ, തിരുവനന്തപുരം വര്‍ക്കലയിലും കടല്‍ ഉള്‍വലിഞ്ഞതായി കണ്ടെത്തി.