Updated on: 20 June, 2021 6:30 AM IST
Recruitment: 85 vacancies at the Center for Polar and Ocean Research

കേന്ദ്ര എർത്ത് സയൻസസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ പോളാർ ആന്റ് ഓഷ്യൻ റിസേർച്ചിലെ 85 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം വന്നു.

പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ്, ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയുണ്ടാവില്ല.

നിയമനം ലഭിക്കുന്നവർക്ക് ഗോവയിലായിരിക്കും ജോലി ചെയ്യേണ്ടി വരിക. വിശദ വിവരങ്ങൾക്കായി നാഷണൽ സെന്റർ ഫോർ പോളാർ ആന്റ് ഓഷ്യൻ റിസേർച്ചിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ncpor.res.in സന്ദർശിക്കുക.

ഒഴിവുകളുടെ വിശദാംശങ്ങൾ

പ്രോജക്ട് സയന്റിസ്റ്റ്-1- 42 ഒഴിവുകൾ

പ്രോജക്ട് സയന്റിസ്റ്റ്-2- 21 ഒഴിവുകൾ

പ്രോജക്ട് സയന്റിസ്റ്റ്-3- 3 ഒഴിവുകൾ

പ്രോജക്ട് സയന്റിഫ്ക് അസിസ്റ്റന്റ്- 4

ഓഫീസർ- 5

എക്സിക്യൂട്ടീവ് അസിസ്റ്റന്റ്- 10

എന്നിങ്ങനെ ആകെ 85 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യോഗ്യതകളാണ്

ഓരോ തസ്തികയ്ക്കും വ്യത്യസ്ത യോഗ്യതകളാണ് നിർണയിച്ചിട്ടുള്ളത്. ബി.ഇ, മറൈൻ സയൻസിലുള്ള ബിടെക്, മൈക്രോ ബയോളജി എന്നീ യോഗ്യതകളുള്ളവർക്ക് അവസരമുണ്ട്.

അവസാന തീയതി

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.

English Summary: Recruitment: 85 vacancies at the Center for Polar and Ocean Research; No written test
Published on: 19 June 2021, 10:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now