ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (ഡി.എസ്.എസ്.എസ്.ബി) 5807 ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി) തസ്തികയിലേക്ക് നടത്തുന്ന നിയമനത്തിനായുള്ള അപേക്ഷ ആരംഭിച്ചു.
ഉദ്യോഗാർത്ഥികൾക്ക് ഡി.എസ്.എസ്.എസ്.ബിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://dsssb.delhi.gov.in/home/Delhi-Subordinate-Services-Selection-Board സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
വിദ്യാഭ്യാസ യോഗ്യത (Qualification)
ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 45 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടായിരിക്കണം.
അവസാന തിയതി (Last Date)
ജൂലൈ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അപേക്ഷ അയക്കേണ്ട വിധം (How to apply)
അപേക്ഷിക്കാനായി ആദ്യം https://dsssbonline.nic.in/ സന്ദർശിക്കുക. ഓൺലൈൻ ആയി രജിസ്ട്രേഷൻ നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ലോഗിൻ ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിക്കുക. ഒപ്പം, അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം.
വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഇത് കഴിഞ്ഞയുടൻ submit ൽ ക്ലിക്ക് ചെയ്യുക. കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ ഒരു കോപ്പി പ്രിന്റെടുത്ത് സൂക്ഷിക്കാം.
അപേക്ഷാ ഫീസ് (Application fee)
ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.