വെസ്റ്റേൺ റെയിൽവേയിൽ കൊവിഡ് ഐസൊലേഷൻ വാർഡുകളിൽ ജോലി ചെയ്യാനായി സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു.
വഡോദര ഡിവിഷണിലായിരിക്കും നിയമനം. മൂന്ന് മാസത്തേക്കുള്ള നിയമനമായിരിക്കും. താൽപ്പര്യമുള്ളവർക്ക് ജൂൺ 21ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ആകെ 18 സ്റ്റാഫ് നഴ്സ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള ഒരു സ്ഥാപനത്തിൽ നിന്ന് മൂന്ന് വർഷത്തെ ജനറൽ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സ് പഠിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. രജിസ്റ്റേർഡ് നഴ്സ് ആയിരിക്കണം.
നിശ്ചിത യോഗ്യതയുള്ളവരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ ജൂൺ 21ന് വഡോദര പ്രാതാപ് നഗറിലെ ഡിവിഷണൽ ഹോസ്പിറ്റലിൽ അഭിമുഖത്തിന് എത്തുക. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് അഭിമുഖം നടക്കുന്ന സമയം. അഭിമുഖ വേളയിൽ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക.
അഭിമുഖത്തിനെത്തുന്നവർ ഈയടുത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടു വരേണ്ടതുണ്ട്.