സശസ്ത്ര സീമാ ബെല്ലിലെ 115 ഒഴിവുകളിലേക്ക് ഇന്ത്യ, നേപ്പാൽ, ഭൂട്ടാൻ പൗരൻമാർക്ക് ഓൺലൈനായി അപേക്ഷിക്കാം.
എഴുത്ത് പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നിയമനം നൽകും. സശസ്ത്ര സീമാ ബെല്ലിലെ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഹെഡ് കോൺസ്റ്റബിൾ, മിനിസ്റ്റീരിയൽ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.ssbrectt.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ
ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ 115 ഒഴിവുകളുണ്ട്. ഇന്ത്യ, നേപ്പാൽ, ഭൂട്ടാൻ പൗരൻമാർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനമെങ്കിലും സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.
ശമ്പളം
25,500 രൂപയിൽ തുടങ്ങുന്ന ശമ്പള സ്കെയിലിൽ നിയമനം നൽകും.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റുമുണ്ടാകും. മീറ്റർ റേസ്, ഉയരപരിശോധന, നെഞ്ചളവ് കണക്കാക്കൽ എന്നിവ ടെസ്റ്റിലുണ്ടാകും.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എഴുത്ത് പരീക്ഷയുണ്ടായിരിക്കും. സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, എസ്.എസ്.ബിയുടെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ എന്നീവിടങ്ങളിലായിരിക്കും പരീക്ഷ നടക്കുക. രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും പരീക്ഷ. ജനറൽ നോളജ്, മാത്തമാറ്റിക്സ്, റീസണിംഗ് എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും.
എഴുത്ത് പരീക്ഷയ്ക്ക് പുറമെ ടൈപ്പിംഗ് ടെസ്റ്റുമുണ്ടായിരിക്കും. തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ എക്സാമിനേഷനും കാണും. എഴുത്ത് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മാത്രമായിരിക്കും ടൈപ്പിംഗ് ടെസ്റ്റ്.
അപേക്ഷിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കാൻ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Apply for Head Constable, Ministerial എന്ന നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക. പുതിയ ഒരു വിൻഡോ തുറക്കപ്പെടും. ആദ്യം രജിസ്റ്റർ ചെയ്യണം. തുടർന്ന് ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷ പൂരിപ്പിച്ചതിന് ശേഷം ഓൺലൈനായി ഫീസടയ്ക്കാം. ജൂൺ 24ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി.
അവസാന തിയതി
ഓഗസ്റ്റ് 22 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.