Updated on: 8 July, 2021 6:30 AM IST
Kerala State Pharmacy Council Appoints pharmacy inspectors; Vacancies in all 14 districts

സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിലേക്ക് നടത്തുന്ന നിയമനത്തിലേക്ക് നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ 14 ജില്ലകളിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത

ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ, നിലവിൽ സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിയിൽ ബിരുദമുള്ളവർക്ക് അഞ്ച് വർഷവും, ഫാർമസിയിൽ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഉള്ളവർക്ക് ഏഴ് വർഷവും പ്രവൃത്തി പരിചയവും വേണം.

അപേക്ഷകൾ അയക്കേണ്ട വിധം

യോഗ്യത ഉള്ളവരുടെ അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളോടു കൂടി ജൂലൈ 23 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷാ ഫാറം ഫാർമസി കൗൺസിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട വിലാസം: പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക് ഹെൽത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ. പി.ഒ., തിരുവനന്തപുരം-695 035. 

വിശദവിവരങ്ങൾക്കായി www.kspconline.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇ-മെയിൽ: office.kspc@gmail.com.

English Summary: Recruitment: Kerala State Pharmacy Council Appoints pharmacy inspectors; Vacancies in all 14 districts
Published on: 07 July 2021, 11:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now