Updated on: 17 July, 2021 6:30 AM IST
Recruitment: SSC CGL 2020 Exam In August; 7,035 Vacancies To Be Filled

7035 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (SSC CGL) പരീക്ഷ ഓഗസ്റ്റ് 13 മുതൽ 24 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അഡ്മിറ്റ് കാർഡ് ഈ മാസം അവസാനം ലഭിക്കും.  

7035 ഒഴിവുകളിലേക്കാണ് എസ്.എസ്.സി സി.ജി.എൽ പരീക്ഷ നടത്തുന്നത്. നാല് ഘട്ടങ്ങളിലായി നടക്കുന്ന ആദ്യ ഘട്ടമാണ് ഓഗസ്റ്റിൽ നടക്കുന്നത്. ഡിസംബർ 2019ലാണ് എസ്.എസ്.സി സി.ജി.എൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 6000 ഒഴിവുകളാണ് അന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഫെബ്രുവരി 2021 ൽ ഒഴിവുകളുടെ എണ്ണം 7035 ആയി ഉയർത്തി.

കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയിൽ 500 ഓഡിറ്റർ, 400 ഡിവിഷണൽ അക്കൗണ്ടന്റ് എന്നീ ഒഴിവുകൾ ഈ പരീക്ഷയിലൂടെ നികത്തപ്പെടും. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസിൽ 1216 സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസിൽ 1085 ടാക്സ് അസിസ്റ്റന്റ്, എന്നീ നിയമനങ്ങൾ എസ്.എസ്.സി സി.ജി.എൽ പരീക്ഷയിലൂടെ നടത്തും.

ജൂലൈ അവസാന വാരം എസ്.എസ്.സി സി.ജി.എൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും.

English Summary: Recruitment: SSC CGL 2020 Exam In August; 7,035 Vacancies To Be Filled
Published on: 16 July 2021, 11:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now