Updated on: 8 May, 2021 6:30 AM IST
Govt. Homoeopathic Medical College Kozhikode

കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ ഒഴിവുള്ള അസോസിയേറ്റ് പ്രൊഫസറുടെ 

ഒരു ഒഴിവിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. തിരുവനന്തപുരം/ കോഴിക്കോട്-ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളുടെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോമിനൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉണ്ടാവണം.

അംഗീകൃത സർവകലാശാലയുടെ മൂന്ന് വർഷ കാലയളവിലുള്ള റഗുലർ എം.ഡി (ഹോമിയോ) ബിരുദവും, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷനും ഏതെങ്കിലും അംഗീകൃത ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ കുറഞ്ഞത് നാലുവർഷത്തെ അധ്യാപന പരിചയവും ആണ് അടിസ്ഥാന യോഗ്യത. മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷൻ ഉണ്ടാവണം.

അല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ഇത് നേടിയിരിക്കണം. പ്രായം 01-01-2021 ൽ 40 വയസ്സിനു മുകളിലാകരുത്. എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പ്രിൻസിപ്പൽ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, മണക്കാട് പി.ഒ., തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ 18നകം ലഭിക്കണം. 

യോഗ്യരായ ഉദ്യോഗാർത്ഥികളെ ഫോൺ/ഇ-മെയിൽ/കത്തു മുഖേന അഭിമുഖത്തിന് ക്ഷണിക്കും.

English Summary: Recruitment: Vacancy in Govt. Homoeopathic Medical College Kozhikode
Published on: 07 May 2021, 11:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now