Updated on: 27 June, 2023 12:16 AM IST
കേരളത്തിൽ പ്രാദേശിക വിപണി ശക്തിപ്പെടുന്നു; മന്ത്രി പി. രാജീവ്‌

എറണാകുളം: കേരളത്തിൽ പ്രാദേശിക വിപണി ശക്തിപ്പെടുന്നുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌. അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണവും സംരംഭകർക്കായുള്ള ഏകദിന ബോധവത്കരണ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ 1,39,000 സംരംഭങ്ങൾ തുടങ്ങി. 45000 ത്തിലധികം വനിതാ സംരംഭങ്ങൾ ആരംഭിച്ചു. സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക സമ്പദ്ഘടന ചലനാത്മകമാകുന്നു. മിഷൻ 1000 പദ്ധതിയുടെ ഭാഗമായി ആയിരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) തെരഞ്ഞെടുത്ത് ശരാശരി 100 കോടി വിറ്റു വരവുള്ള എം.എസ്.എം. ഇകളാക്കി മാറ്റും. കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് യാഥാർത്ഥ്യമാക്കും. മേക്ക് ഇൻ കേരള പദ്ധതിക്കായി 1000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കയറ്റുമതിക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ഇതിനായി പ്രത്യേക കൗൺസിൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.ഐ.ഡി. ബി.ഐ ( സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ) എൻ.എസ്.ഐ.സി, ( നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ) എന്നിവരുടെ സഹകരണത്തോടെ എസ്.സി.എം.എസ് കൊച്ചിൻ സ്കൂൾ ഓഫ് ബിസിനസ് കളമശ്ശേരിയിൽ നടന്ന സെമിനാറിൽ ബിസിനസ് കാര്യക്ഷമമാക്കുന്നതിനുള്ള എം.എസ്.എം.ഇ മന്ത്രാലയത്തിൻറെ പദ്ധതികളിലെ സമീപകാല മാറ്റങ്ങളായിരുന്നു വിഷയം.

5 കോടി രൂപ വരെ ഈടില്ലാത്ത വായ്പ, എസ്.ഐ.ഡി.ബി.ഐ മുഖേനയുള്ള ഭാരത സർക്കാരിൽ നിന്നുള്ള എം. എസ്. എം. ഇ നിർദ്ദിഷ്ട വായ്പ, കുറഞ്ഞ പലിശ നിരക്കിൽ സംസ്ഥാന സർക്കാരിന്റെ വായ്പാ പദ്ധതികൾ, ഫണ്ട് ഓഫ് ഫണ്ട് വഴി എം. എസ്. എം.ഇകളിൽ ഇന്ത്യാ ഗവൺമെന്റ് നിക്ഷേപം, അസംസ്കൃത വസ്തുക്കൾക്കായുള്ള സഹായ പദ്ധതി, കയറ്റുമതി വിപണി പ്രവേശനത്തിനും വിപണി കണ്ടെത്തുന്നതിനും കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായങ്ങൾ, സർക്കാർ പിന്തുണയിലൂടെ നിങ്ങളുടെ എം.എസ്.എം.ഇയുടെ പ്രകടനം എങ്ങനെ വർദ്ധിപ്പിക്കാം, ട്രേഡ് മാർക്ക്‌ എന്നീ വിവിധ വിഷയങ്ങളിലുള്ള സെഷനുകൾ സെമിനാറിൽ നടന്നു.

എസ്.സി.എം.എസ്. ഗ്രൂപ്പ് ഡയറക്ടർ ഡോ. പി. രാധ പി. തേവന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എസ്.എം.ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ് തൃശ്ശൂർ മേധാവി ജോയിന്റ് ഡയറക്ടർ ജി.എസ്. പ്രകാശ്, എൻ.എസ്.ഐ.സി സോണൽ ജനറൽ മാനേജർ എം ശ്രീവത്സൻ, 200 ഓളം സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Regional Market in Kerala Strengthens; Minister P. Rajiv
Published on: 27 June 2023, 12:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now