Updated on: 6 October, 2022 10:54 PM IST
ലാപ്‍ടോപ്പുമായി റിലയൻസ് ജിയോ

രാജ്യത്തു ആദ്യമായി സാധാരണക്കാർക്ക് വേണ്ടി വളരെ വേഗതയുള്ള 10000 രൂപയുടെ ലാപ്പ്ടോപ്പ് ഇറക്കാൻ റിലയൻസ് ജിയോ. വിദ്യാഭ്യാസ ആവശ്യങ്ങൾക്കു ക്ലൗഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലാപ്‍ടോപ്പ് വ്യാപകമായി എത്തിക്കാൻ റിലയൻസ് ജിയോ. ഇതിന്റെ അടിസ്ഥാന മോഡലിന് 10,000 രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ. 5 ജി നെറ്റ്‌വർക്ക് സിസ്റ്റം വ്യാപകം ആവുന്നതോടുകൂടി ഇതു നിലവിൽ വരും.

അതിന്റെ മുന്നോടിയായി ഇപ്പോൾ 2022- ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ 19500 ഓഫർ വിലയിൽ നോട്ട്ബുക്ക് വിഭാഗത്തിൽ ജിയോബുക്ക് എന്ന ലാപ്‌ടോപ് അവതരിപ്പിച്ച് റിലയൻസ് ജിയോ. കേന്ദ്രസർക്കാരിന്റെ (GEM) ജെം പോർട്ടലിൽ സർക്കാർ ഡിപ്പാർട്ട്മെന്റ്കൾക്കാണ് ലഭ്യമാകുക https://gem.gov.in/. ക്വാൽകോം സ്നാപ്ഡ്രാഗൺ 665 ഒക്ടോകോർ പ്രോസസർ ഉപയോഗിച്ചുള്ള ജിയോബുക്കിന് 11.6 ഇഞ്ച് വലുപ്പമാണുള്ളത് .

1366*768 റെസലൂഷനുള്ള എച്ച്ഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഒരു എച്ച് ഡി ക്യാമറയും, മറ്റ് ഗുണകരമായ ആപ്പുകളും ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉണ്ട്. പ്ലാസ്റ്റിക് ബോഡിയാണ് ഇതിനുള്ളത്. അതിന്റെ പുറംവശത്ത് ജിയോയുടെ ലോഗോയും ഉണ്ട്. ദീപാവലിയോടെ ഇത് സാധാരണക്കാർക്ക് ലഭ്യമാക്കുമെന്നാണ് സൂചനകൾ .

ജിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിൽ രണ്ടു ജി.ബി റാം ആണ് ഉപയോഗിച്ചിട്ടുള്ളത്. 32 ജി.ബി. ഇ.എം.എം.സി. സ്റ്റോറേജും ലഭ്യമാണ്. 551 - 60 എ.എച്ച്. ബാറ്ററിയിൽ എട്ടുമണിക്കൂർ ബാക്കപ്പ് അവകാശപ്പെടുന്നു. ഒരു വർഷത്തെ വാറന്റിയും നൽകുന്നുണ്ട്. 5.0 പതിപ്പ് ബ്ലൂടൂത്ത്, Wi-Fi 802.11ac, 4G മൊബൈൽ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി, രണ്ട് USB പോർട്ടുകൾ - USB 2.0, USB 3.0 - കൂടാതെ ഒരു HDMI പോർട്ട്, ഒരു മൈക്രോ SD കാർഡ് സ്ലോട്ട് എന്നിവയും ഈ ലാപ്‌ടോപ്പിന്റെ സവിശേഷതകളാണ്.

English Summary: Reliance Jio budget laptop in India, but not everyone can buy it yet
Published on: 06 October 2022, 10:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now