Updated on: 4 December, 2020 11:19 PM IST

മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക്  കൊറോണ വൈറസ് (covid 19 virus)  എത്തിയത് എങ്ങനെയാണെന്ന് വിശദീകരണവുമായി ഗവേഷകര്‍( researchers). മനുഷ്യരെ ബാധിക്കുന്ന കൊറേണ വൈറസിന്റെ ജനിതക വിശകലനം നടത്തിയതായും മൃഗങ്ങളില്‍ ഇതിന്റെ സമാന വകഭേദങ്ങളില്‍ കണ്ടെത്തിയതായും ടെക്‌സസ് സര്‍വകലാശാലയിലെ ഗവേഷകസംഘം പറയുന്നു. മനുഷ്യനില്‍ വ്യാപിക്കാനുള്ള കഴിവും രൂപം മാറാനുള്ള കഴിവും ലഭിച്ചതോടെയാണ് വ്യാപനം തുടങ്ങിയതെന്നും ഇവർ വ്യക്തമാക്കുന്നു.

മനുഷ്യരെ ബാധിക്കാനുള്ള SARS-CoV-2 എന്ന വൈറസിന്റെ കഴിവ് പാംഗലിന്‍ PANGALIN)(എന്നറിയപ്പെടുന്ന സസ്തനികളില്‍നിന്നു ലഭിച്ചതാണെന്ന് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ (Science Advance journel )പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജനിതകഘടകങ്ങളില്‍ മാറ്റം വരുത്താനുള്ള കഴിവ് ആര്‍ജിച്ചതിലൂടെയാണ് ജന്തുക്കളില്‍നിന്നു ജന്തുക്കളിലേക്ക് വൈറസ് കൈമറ്റം ചെയ്യപ്പെട്ടു തുടങ്ങിയത്. ഏത് ജീവിയിലേക്കാണോ പ്രവേശിക്കേണ്ടത് അതിന്റെ കോശത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഘടന ഉണ്ടാക്കാന്‍ വൈറസുകള്‍ക്ക് സാധിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രതിരോധശേഷിയുടെ ശാസ്ത്രീയത

English Summary: Researchers explained how covoid 19 has transmitted to humans from animals id 19
Published on: 31 May 2020, 11:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now