Updated on: 21 February, 2021 12:50 PM IST
കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് കിന്റലിന് 350 രൂപയാണ് വർധിച്ചത്

കൊച്ചി: ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 250 രൂപ 50 പൈസ എന്ന വിലയിൽ വെളിച്ചെണ്ണയുടെ വില കേരളത്തിൽ സർവകാല റെക്കോർഡോടെ കുതിച്ചുയരുകയാണ്.

മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് വെളിച്ചെണ്ണ യുടെ വില ഇത്രയുമധികം ഉയരുന്നത്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് കിന്റലിന് 350 രൂപയാണ് വർധിച്ചത്. വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

ഫെബ്രുവരി ആദ്യവാരം തന്നെ വെളിച്ചെണ്ണ ലിറ്ററിന് 200 രൂപ കടന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ വർധനവുണ്ടായി. ബ്രാൻഡഡ് പായ്ക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്.

മറ്റ് എണ്ണകളുമായി ചേർത്ത് വെളിച്ചെണ്ണ വിൽക്കുന്നതിൽ ഇപ്പോൾ അനുമതി നൽകുന്നുണ്ട്. ഇത്തരം എണ്ണയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇതോടൊപ്പം പാംഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ വിലയും ഉയന്നിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും ബ്രാന്റഡ് വെളിച്ചെണ്ണകൾ എത്തുന്ന ത്. ഇവിടെയും വെളിച്ചെണ്ണയ്ക്ക് വില വർധിക്കുന്നതായാണ് റിപ്പോർട്ട്. 2017 ഡിസംബറിൽ ആണ് വെളിച്ചെണ്ണയുടെ വില സർവകാല റെക്കോർഡിലെത്തിയത്.

165.50 രൂപയായിരുന്നു മൊത്തവില. വലിയ രീതിയിൽ കൊപ്ര സംഭരിക്കുന്നതാണ് വിലക്ക യറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്.

English Summary: Rising coconut oil prices
Published on: 21 February 2021, 12:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now