സൗര സബ്സിഡി പദ്ധതി - എംപാനൽഡ് ലിസ്റ്റിൽ നിന്ന് ഡവലപ്പറെ തെരഞ്ഞെടുക്കാൻ ഇപ്പോൾ ഉപഭോക്താക്കൾക്ക് അവസരം
സൗര സബ്സിഡി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് സോളാർ നിലയം സ്ഥാപിക്കാനായി തങ്ങൾക്ക് ഉചിതമായ ഡവലപ്പറെ ഇന്നു മുതൽ തെരഞ്ഞെടുക്കാവുന്നതാണ്. ഈ മാസം പതിനഞ്ചാം തിയതി വരെയാണ് തെരഞ്ഞെടുപ്പിനായുള്ള അവസരം ലഭിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ കസ്റ്റമർകെയർ പോർട്ടൽ (https://wss.kseb.in/selfservices/sbp) വഴി ഓൺലൈനായാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
സെക്ഷൻ ഓഫീസുകൾ വഴി രജിസ്റ്റർ ചെയ്തവർക്ക് സെക്ഷൻ ഓഫീസ് അല്ലെങ്കിൽ കെ.എസ്.ഇ.ബി കസ്റ്റമർ കെയർ (Call 1912) സഹായമുപയോഗിച്ച് ഡവലപ്പറെ തെരഞ്ഞെടുക്കാവുന്നതാണ്.
ഈ മാസം പതിനഞ്ചാം തിയതിക്കകം ഡവലപ്പറെ തെരഞ്ഞെടുക്കുന്നവരിൽ നിന്ന് രജിസ്ട്രേഷൻ്റെ മുൻഗണന പ്രകാരമായിരിക്കും നിലയം സ്ഥാപിച്ചു തുടങ്ങുക.
താഴെപ്പറയുന്ന ഡെവലപ്പർമാരെയാണ് എംപാനൽ ചെയ്തിട്ടുള്ളത്.
2 kW - റിഫക്സ് എനർജി ലിമിറ്റഡ് അല്ലെങ്കിൽ കോണ്ടാസ് ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ്.
3 kW - റിഫക്സ് എനർജി ലിമിറ്റഡ് അല്ലെങ്കിൽ കോണ്ടാസ് ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ്.
4 kW മുതൽ 10 kW - റിഫക്സ് എനർജി ലിമിറ്റഡ് അല്ലെങ്കിൽ കോണ്ടാസ് ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ് അല്ലെങ്കിൽ ഹൈവ് സോളാർ.
10 kW ന് മുകളിൽ - റിഫക്സ് എനർജി ലിമിറ്റഡ് അല്ലെങ്കിൽ കോണ്ടാസ് ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ്.