20.4 മില്യൻ ഡോളർ നഷ്ടപരിഹാരം, ഡിവൈൻ ജോൺസൺ എന്ന ആൾക്കു കൊടുക്കാൻ മെക്സിക്കൻ സുപ്രീംകോടതി യുടെ വിധി ശരിവച്ചിരിക്കുന്നു. റൗണ്ടപ്പ് ഇദ്ദേഹത്തിന് രക്താർബുദത്തിന് കാരണമായതിനാണ്. ബേയർ കമ്പനിയാണ് ഇപ്പോഴത്തെ ഉത്തരവാദി.
ഈ കളനാശിനി ഉപയോഗിക്കാത്ത ആൾക്കാർ മലയാളികളിൽ കുറവായിരിക്കും. ഇൻഡ്യയിലും ഇപ്പോൾ ഇത് നിരോധിച്ചു വെങ്കിലും ഒളിഞ്ഞും പാത്തും ഇപ്പോഴും വില്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഒരിക്കൽ ഉപയോഗിച്ചാൽ വിഷാംശം മണ്ണിൽ വർഷങ്ങളോളം കിടന്ന് നിങ്ങൾക്കും നിങ്ങളുടെ ഓമനകൾക്കും ബ്ലഡ് ക്യാൻസർ നൽകുവാൻ പര്യാപ്തമാണ്.
ഗ്ലൈഫോസ്ഫേറ്റ് എന്ന പ്രധാന ഘടകം കൂടാതെ ഒപ്പം ചേർക്കുന്ന മറ്റു കെമിക്കലുകളും മാരക വിഷമാണ്. രക്താർബ്ബുദം കൂടാതെ ഓട്ടിസം, അൽഷിമേഴ്‌സ്, മറ്റ് ജനിതക വൈകല്യങ്ങൾ, വൃക്കരോഗം, കരൾരോഗം തുടങ്ങിയവയ്ക്കും കാരണക്കാരാണ്.