Updated on: 4 December, 2020 11:19 PM IST
പയറുവര്‍ഗങ്ങള്‍, പച്ചക്കറി, എള്ള് , നിലക്കടല തുടങ്ങി നെല്‍വയലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താതെ ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും.

 

 

 

 

എറണാകുളം: നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യ ഗഡുവായി വിതരണം ചെയ്യുന്നത് 2,80,918 രൂപ. ജില്ലയില്‍ നാനൂറിലധികം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നവംബര്‍ അഞ്ചിന് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഇതോടെ നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം.

40 കോടി രൂപയാണ് നെല്‍പ്പാടങ്ങള്‍ക്ക് റോയറ്റി നല്‍കുന്നതിനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഹെക്ടറിന് വര്‍ഷം രണ്ടായിരം രൂപയാണ് റോയല്‍റ്റി ലഭിക്കുക. രൂപമാറ്റം വരുത്താത്തതും കൃഷിക്കായി തയാറാകുന്നതുമായ വയലുകള്‍ക്കാണ് റോയല്‍റ്റി നല്‍കുന്നത്. പയറുവര്‍ഗങ്ങള്‍, പച്ചക്കറി, എള്ള് , നിലക്കടല തുടങ്ങി നെല്‍വയലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താതെ ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും. ഇതിനായി aims.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. കൃഷി അസിസ്റ്റന്റ്, കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരുടെ പരിശോധനയ്ക്ക് ശേഷമാണ് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുക വഴി കര്‍ഷകര്‍ക്ക് സൗജന്യ നെല്‍വിത്തുകള്‍, ഉഴവുകൂലിയായി ഒരു ഹെക്ടറിന് 175000 രൂപ, പ്രൊഡക്ഷന്‍ ബോണസായി ആയിരം രൂപ, സുസ്ഥിര വികന ഫണ്ടില്‍ നി് 5500 രൂപ, സൗജന്യ നിരക്കില്‍ ജൈവ വളവും സൗജന്യ വൈദ്യുതിയും എന്നിവ ഇപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഇടക്കൊച്ചിയിൽ കരിമീൻ വിത്തുല്പാദന കേന്ദ്രം ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

#Royaltyforpaddyfarm #Paddyfield #Farmer #Kerala #Agriculture

English Summary: Royalty for paddy fields; 2.8 lakh in the first phase in Ernakulam district
Published on: 03 November 2020, 05:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now