Updated on: 5 October, 2021 9:22 AM IST
RRC ER Recruitment 2021: Apply online for 2945 Trade Apprentice Post

റെയിൽവേ റിക്രൂട്ട്മെന്റ് സെൽ, ഈസ്റ്റേൺ റെയിൽലേയിലെ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധികരിച്ചു.  2945 ട്രേഡ് അപ്രിന്റീസ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.  ഔദ്യോഗിക വെബ്സൈറ്റായ rrcer.com സന്ദർശിച്ച് ഓൺലൈന‍ായി അപേക്ഷിക്കാം. നവംബർ 3ന് വൈകുന്നേരം 6 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ പട്ടിക റെയിൽവേ റിക്രൂട്ട്മെന്റ് സെൽ നവംബർ 18ന് പ്രസിദ്ധീകരിക്കും. പ്രമാണ പരിശോധനയ്ക്ക് ശേഷം അന്തിമ പട്ടിക തയ്യാറാക്കും.

വിവിധ സ്ഥലങ്ങളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹൗറ- 659 ഒഴിവുകൾ

സിയാൽദ- 1123 ഒഴിവുകൾ

അസാൻസോൾ- 167 ഒഴിവുകൾ

മാൽഡ- 43 ഒഴിവുകൾ

കഞ്ച്രാപാറ- 190 ഒഴിവുകൾ

ലിലുവ- 85 ഒഴിവുകൾ

ജമൽപൂർ- 678 ഒഴിവുകൾ

എന്നിങ്ങനെ ഒഴിവുകളുണ്ട്.

15 വയസിന് മുകളിലുള്ളവർക്കും 24 വയസിൽ താഴെയുള്ളവർക്കും ട്രേഡ് അപ്രിന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. വിശദ വിവരങ്ങൾക്ക് ആർ.ആർ.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഐ.ബി.പി.എസിലെ വിവിധ തസ്തികകളിൽ നിയമനം നടക്കുന്നു

എൻ.പി.സി.ഐ.എല്ലിൽ 75 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

English Summary: RRC ER Recruitment 2021: Apply online for 2945 Trade Apprentice Post
Published on: 05 October 2021, 09:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now