Updated on: 11 October, 2022 12:55 PM IST
15,000 രൂപയുടെ SBI ആശ സ്കോളർഷിപ്പ്; ഓൺലൈനായി അപേക്ഷിക്കേണ്ട വിധം, അവസാന തീയതി അറിയാം

എസ്ബിഐ ഫൗണ്ടേഷൻ നൽകുന്ന എസ്ബിഐ ആശ സ്കോളർഷിപ്പ് പ്രോഗ്രാം 2022(SBI Asha Scholarship Program 2022)ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്ബിഐ ഫൗണ്ടേഷന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്ലാനിന് കീഴിൽ ആവിഷ്കരിച്ചിട്ടുള്ള 'ആശ' പദ്ധതിയുടെ കീഴിൽ വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കായി സാമ്പത്തിക സഹായം ലഭിക്കുന്നു.

പഠനത്തിൽ മികവ് പുലർത്തുന്ന നിർധനരായ കുട്ടികൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികളിൽ നിന്നുള്ള ആശ്വാസമായി നടപ്പിലാക്കുന്ന എസ്ബിഐ ആശ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ആനുകൂല്യം നേടാൻ നിങ്ങൾക്ക് അവസരം ഒരുങ്ങുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്‌പ എടുത്തവർക്ക് തിരിച്ചടവ് ചിലവ് കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

എസ്ബിഐ ആശ സ്കോളർഷിപ്പ്; യോഗ്യത (SBI Asha Scholarship; Eligibility)

ഈ പദ്ധതി അനുസരിച്ച്, 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് 15,000 രൂപയുടെ സ്കോളർഷിപ്പ് നേടാം. സ്കോളർഷിപ്പിൽ ഭാഗമാകുന്ന വിദ്യാർഥികൾ തൊട്ട് മുമ്പത്തെ ക്ലാസിൽ 75 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം എന്നത് നിർബന്ധമാണ്. അതുപോലെ, എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള കുടുംബത്തിന്റെ വരുമാനം പരിശോധിച്ചാൽ അത് 3 ലക്ഷം രൂപയിൽ കൂടുതലാകരുത്. ഇന്ത്യയുടെ ഏത് സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികൾക്കും ആശ സ്കോളർഷിപ്പിൽ ചേരാം.

എസ്ബിഐ ആശ സ്കോളർഷിപ്പ്; അപേക്ഷിക്കേണ്ട വിധം (SBI Asha Scholarship; How to Apply)

ഈ മാസം 15 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓൺലൈനായും സ്കോളർഷിപ്പിൽ പങ്കാളിയാകാം.

സ്കോളർഷിപ്പിൽ അംഗമാകുന്നതിനുള്ള ഘട്ടങ്ങൾ:

  1. https://www.buddy4study.com/page/sbi-asha-scholarship-program എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

  2. ഈ വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം 'Apply Now' എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.

  3. തുടർന്ന് Buddy4Study-യുടെ ലോഗിൻ പേജ് തുറന്നുവരും. ഇതിൽ രജിസ്ട്രേഷൻ ഐഡി പോലെയുള്ള വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകാം. ഇമെയിൽ ഐഡി, ഫോൺ നമ്പർ അല്ലെങ്കിൽ ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.

  4. ഇത് പൂർത്തിയായി കഴിഞ്ഞാൽ എസ്ബിഐ ആശ സ്കോളർഷിപ്പ് പ്രോഗ്രാം 2022 ഔദ്യോഗിക പേജിൽ എത്തും.

  5. ഇപ്പോൾ Start Application എന്ന ഓപ്ഷൻ ദൃശ്യമാകും. സ്കോളർഷിപ്പിന്റെ ഫോം പൂരിപ്പിക്കൽ പ്രക്രിയ ആരംഭിക്കാൻ ഇതിൽ ക്ലിക്ക് ചെയ്യുക.

  6. അപേക്ഷാ ഫോമിൽ ആവശ്യപ്പെട്ടിരിക്കുന്ന നിർബന്ധമായും പൂരിപ്പിക്കേണ്ട വിശദാംശങ്ങൾ നൽകുക.

  1. ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ

  • അവസാന ക്ലാസിലെ റിപ്പോർട്ട് കാർഡ്. ഇതിൽ മാർക്കുകൾ വ്യക്തമായി സൂചിപ്പിച്ചിരിക്കണം.
  • ഇന്ത്യൻ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ.
  • അപേക്ഷകൻ/അപേക്ഷക സ്കൂളിലെ മികച്ച വിദ്യാർഥിയാണെന്ന് വ്യക്തമാക്കുന്ന രേഖ.
  • അപേക്ഷകന്റെയോ അവരുടെ മാതാപിതാക്കളുടെയോ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ നൽകുന്ന രേഖ.
  • മാതാപിതാക്കളുടെ വരുമാനത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ ഔദ്യോഗിക രേഖ.
  • കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ
  1. രേഖകൾ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാൽ 'Terms and Conditions' അംഗീകരിച്ച്, ശേഷം ‘Preview’ ഐക്കണിൽ ടാപ്പ് ചെയ്യുക.

  2. തുടർന്ന് പൂരിപ്പിച്ച എല്ലാ വിവരങ്ങളും വിശദമായി പരിശോധിക്കുക. തുടർന്ന് 'submit' ഐക്കണിൽ ക്ലിക്ക് ചെയ്യുക.

English Summary: Rs 15,000 under SBI Asha Scholarship; Know how to apply online and the deadline
Published on: 11 October 2022, 12:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now