Updated on: 11 October, 2022 5:28 PM IST
15 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍, സമഗ്ര ടൂറിസം വികസന പദ്ധതികള്‍ക്ക്

റാന്നി നിയോജക മണ്ഡലത്തിലെ സമഗ്ര ടൂറിസം വികസന പദ്ധതികള്‍ക്കായി 15 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ. റാന്നിയിലെ ടൂറിസം സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
മണിയാര്‍ ഡാം കേന്ദ്രീകരിച്ചുള്ള സമഗ്ര ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി അഞ്ചു കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നു ജലവിഭവ വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് ഇതിന്റെ നിര്‍മ്മാണം ആരംഭിക്കും.

കൂടാതെ പമ്പാ നദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് പ്രകൃതിയുടെ വന്യ സൗന്ദര്യം ആസ്വദിക്കുന്ന പെരുന്തേനരുവി ടൂറിസം പദ്ധതിയെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കും. പെരുന്തേനരുവി ചെറുകിട ജലവൈത പദ്ധതിയുടെ പ്രദേശങ്ങളെല്ലാം ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ കഴിയും ട്രക്കിങ്, സാഹസിക ടൂറിസം, ഇക്കോ ടൂറിസം, നദീതീരത്ത് കൂടിയുള്ള സ്‌കൈ വാക്ക് എന്നിവയുടെ സാധ്യതകള്‍ വനം വകുപ്പിന്റെ സഹായത്തോടെ ടൂറിസം പദ്ധതിക്കായി പ്രയോജനപ്പെടുത്തും.

മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഒരു ടൂറിസം മേഖല വീതം കണ്ടെത്തി വികസിപ്പിക്കും. ഇവയെല്ലാം കേന്ദ്രീകരിച്ച് ഒരു ടൂറിസം സര്‍ക്യൂട്ട് തയ്യാറാക്കും.
റാന്നിയുടെ സാംസ്‌കാരിക പൈതൃക ഗ്രാമമായ അയിരൂര്‍ കേന്ദ്രീകരിച്ച് തെക്കന്‍ കലാമണ്ഡലം സ്ഥാപിക്കാന്‍ വിശദമായ പദ്ധതി രേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്, റാന്നി സെന്റ് തോമസ് കോളേജ് ടൂറിസം വിഭാഗം എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും സഹായത്തോടെ വിശദമായ പദ്ധതി രേഖ തയ്യാറാകും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.ഗോപി, ശോശാമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. എസ്.മോഹനന്‍, ടി.കെ.ജയിംസ്, ബീന ജോബി, കെ.ആര്‍ സന്തോഷ് കുമാര്‍, ബിന്ദു റെജി, ബിനു ജോസഫ്, ജിജി പി. എബ്രഹാം, ലതാ മോഹന്‍, വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ് സെന്റ് തോമസ് കോളേജ് ടൂറിസം പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: LPG Latest News; ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിൽ പുതിയ നിയമം, Subsidyയ്ക്കും ബാധകം!

English Summary: Rs. 15 crore master plan for comprehensive tourism development projects in Ranni
Published on: 11 October 2022, 05:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now