Updated on: 30 November, 2021 11:27 AM IST
Rs 2 lakh insurance for school students;

കോവിഡ് ലോകമെമ്പാടും വ്യാപിച്ചതിനെ തുടർന്ന് സ്കൂളുകൾ നീണ്ടനാളത്തെ അടച്ചിടലിനു ശേഷം തുറന്നിരിക്കുയാണ്. കോവിഡ് ഭീഷണി ഇപ്പോഴും നിലനിക്കുന്നുണ്ട് അത് കൊണ്ട് തന്നെ ഏറെ നിയന്ത്രണങ്ങളും മുൻകരുതലുകളും കൂടിയാണ് സ്കൂളുകൾ തുറക്കുന്നുണ്ട്.

കേരളത്തിലെ വിദ്യാർത്ഥികൾക്കായി കേരള ബാങ്ക് ആവിഷ്കരിച്ച ഇൻഷുറൻസ് ആണ് വിദ്യ നിധി നിക്ഷേപ പദ്ധതി. വിദ്യാ നിധി നിക്ഷേപ പദ്ധതി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ പറഞ്ഞിരുന്നു. കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുകയും, ഈ പണം കൊണ്ട് തന്നെ ഭാവി പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ എന്ന വിധത്തിൽ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് കേരള ബാങ്ക് ഉദ്ദേശിക്കുന്നത്.

കേരളത്തിലെ വിദ്യാർത്ഥികൾക്കായി കേരള ബാങ്ക് ആവിഷ്കരിച്ച ഇൻഷുറൻസ് ആണ് വിദ്യ നിധി നിക്ഷേപ പദ്ധതി. വിദ്യാ നിധി നിക്ഷേപ പദ്ധതി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ പറഞ്ഞിരുന്നു. കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുകയും, ഈ പണം കൊണ്ട് തന്നെ ഭാവി പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ എന്ന വിധത്തിൽ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് കേരള ബാങ്ക് ഉദ്ദേശിക്കുന്നത്.

വിദ്യ നിധി നിക്ഷേപ പദ്ധതി പ്രകാരം 12 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ തന്നെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങുവാൻ സാധിക്കും എന്ന് മാത്രമല്ല ഈ പദ്ധതിയിൽ അംഗമാകുന്ന കുട്ടികളുടെ രക്ഷകർത്താക്കൾക്ക് (മാതാവിന് മുൻഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് എന്ന പ്രത്യേകതയും കേരള ബാങ്ക് കൊടുക്കുന്നു.

രണ്ട് ലക്ഷം രൂപ വരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ ഈ അക്കൗണ്ട് വഴി ലഭിക്കുമെന്നും, ഇതിൻറെ ആദ്യ പ്രീമിയം ബാങ്ക് തന്നെ നൽകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സൗജന്യ സർവീസ് ചാർജ്, സൗജന്യ എടിഎം കാർഡ്, മൊബൈൽ ബാങ്കിംഗ് സൗകര്യം തുടങ്ങിയവയാണ് കേരള ബാങ്ക് അക്കൗണ്ടിന്റെ പ്രത്യേകതകൾ. കൂടാതെ സൗജന്യമായി എസ് എം എസ് സൗകര്യം, ആർടിജിഎസ്, ഡി ഡി ചാർജ്, ഐ എം പി എസ് എന്നീ സേവനങ്ങൾ, വിദ്യാഭ്യാസ വായ്‌പയ്ക്ക് മുൻഗണന എന്നിവയും ലഭിക്കും.

അതോടൊപ്പം സൗജന്യമായുള്ള ബാങ്ക് സർവീസ് ചാർജ്, സൗജന്യ എടിഎം കാർഡ് സൗകര്യം, മൊബൈൽ ബാങ്കിംഗ് സൗകര്യം തുടങ്ങിയവയും ഈ അക്കൗണ്ടിന്റെ പ്രത്യേകതകൾ ആണ്.

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വിവിധ സ്കോളർഷിപ്പുകൾ ഈ അക്കൗണ്ട് വഴി കുട്ടികൾക്ക് ലഭ്യമാക്കും. സ്കൂൾ കാലഘട്ടം കഴിഞ്ഞാലും ഈ അക്കൗണ്ട് തുടർന്നും ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യ നിധി നിക്ഷേപ പദ്ധതിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി മാതാവിന് ആയിരിക്കും കൂടുതൽ മുൻഗണന ലഭിക്കുക. അതുകൊണ്ട് തന്നെ രക്ഷകർത്താവിന് എല്ലാവിധ സാധാരണ ഇടപാടുകളും നടത്തുവാൻ കഴിയുന്ന സ്പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുടങ്ങാനും അനുവാദം ഉണ്ട്.

English Summary: Rs 2 lakh insurance for school students; More Details
Published on: 30 November 2021, 11:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now