Updated on: 10 September, 2021 9:00 AM IST
Rs 5,000 financial assistance for differently abled lottery workers: Minister

ഭിന്ന ശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് സാമൂഹ്യ നീതി വകുപ്പ് 5000 രൂപ ധനസഹായം നൽകുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 

സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ 538 ലോട്ടറി തൊഴിലാളി കുടുംബങ്ങൾക്ക് ഇത് ആശ്വാസമേകും. ഇതിനായി 26.8  ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

പൂജപ്പുരയിലെ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ആസ്ഥാനത്തോടു ചേർന്ന് നിർമ്മിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ ഷോറൂമിന്റെയും എക്‌സ്പീരിയൻസ്  സെന്ററിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 

സ്വതന്ത്രമായി ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നേറാൻ ഭിന്നശേഷിക്കാരെ പ്രാപ്തമാക്കുകയാണ് ഈ സർക്കാർ. വികലാംഗ ക്ഷേമ കോർപറേഷൻ എല്ലാ ജില്ലകളിലും സഹായ ഉപകരണങ്ങൾ കൈമാറുന്നു. ശുഭയാത്ര പദ്ധതിയിലൂടെ വീൽചെയർ, കേൾവി പരിമിതിയുള്ളവർക്ക് ശ്രവണ സഹായി, വോയിസ് എൻഹാൻസഡ് മൊബൈൽ ഫോണുകൾ തുടങ്ങി ശാരീരിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ അവരെ പ്രാപ്തമാക്കുകയാണ് സർക്കാർ. തൊഴിൽ രംഗത്ത് ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം.അഞ്ജന,  കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റിട്ട. കേണൽ ഷാജി എം. വർഗീസ്, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മുൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മുൻ ഡയറക്ടർ കൊറ്റാമം വിമൽ കുമാർ, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

English Summary: Rs 5,000 financial assistance for differently abled lottery workers: Minister
Published on: 09 September 2021, 09:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now