Updated on: 28 December, 2021 12:08 PM IST
ക്രെഡിറ്റ് കാർഡിനൊപ്പം 4,999 രൂപയുടെ സ്മാര്‍ട് വാച്ച്

മഹാമാരിയിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് പലരും കടന്നുപോകുന്നത്. എന്നാൽ
സുരക്ഷിതവും ആരോഗ്യപൂർണവുമായ ജീവിതത്തിന് നമ്മുടെ പൊതുമേഖലാ
ബാങ്കുകൾ ഒരുപാട് സേവനങ്ങൾ മുന്നോട്ട് വക്കുന്നു. ഇന്ത്യയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എസ്.ബി.ഐ ഉപയോക്താക്കൾക്കായി ഏറ്റവും മികച്ചൊരു സേവനവും അതിനൊപ്പം അത്യാകർഷകമായ ഓഫറും മുന്നോട്ട് വക്കുകയാണ്.
എസ്.ബി.ഐ അവതരിപ്പിക്കുന്ന പുതിയ ക്രെഡിറ്റ് കാർഡിന്റെ വാര്‍ഷിക
വരിസംഖ്യ 1,499 രൂപയാണ്. ഇതിന്റെ പ്രധാന ആകര്‍ഷണം കാർഡിനൊപ്പം
സൗജന്യമായി 4,999 രൂപയുടെ ഒരു സ്മാര്‍ട് വാച്ചും ലഭിക്കുമെന്നതാണ്.

നോയിസ് കളര്‍ഫിറ്റ് പള്‍സ് സ്മാര്‍ട്ട് വാച്ചാണ് ഉപയോക്താക്കള്‍ക്ക് തികച്ചും
സൗജന്യമായി ലഭിക്കുന്നത്. അതായത് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നവർക്കുള്ള
സ്വാഗത സമ്മാനമാണിത്. രാജ്യത്തെ ഒരു പൊതുമേഖല ബാങ്കിൽ ക്രെഡിറ്റ്
കാര്‍ഡിനൊപ്പം ഇങ്ങനെയൊരു ഓഫർ വാഗ്ദാനം ചെയ്യുന്നതും ഇത് ആദ്യമാണ്.

ക്രെഡിറ്റ് കാർഡിന്റെ സവിശേഷതകൾ

പേമെന്റ് ഗേറ്റ്‌വേ ആയ വിസയാണ് കാര്‍ഡിന്റെ സേവനം ഉറപ്പാക്കുന്നത്. ഉറക്കം,
വര്‍ക്ക് ഔട്ടുകള്‍, പള്‍സ്, രക്തത്തിലെ ഓക്‌സിജന്‍ എന്നിവ നീരിക്ഷിക്കാന്‍
ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതാണ് ഈ സ്മാർട് വാച്ച്. കൊവിഡിലും മറ്റ്
പകർച്ചവ്യാധികളുടെ കാലത്ത് രക്തത്തിലെ ഓക്‌സിജന്റെ അളവ് ഉറപ്പാക്കുന്നതും
ശരീരത്തിന് വ്യായാമത്തിലൂടെയും വിശ്രമത്തിലൂടെയും കൃത്യമായ പരിചരണം
നൽകേണ്ടതും അത്യധികം പ്രാധാന്യമുള്ളതാണെന്ന് ആരോഗ്യ വിദഗ്ധര്‍
നിര്‍ദേശിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് നിരവധി ആനുകൂല്യങ്ങളും മുന്നോട്ടുവയ്ക്കുന്നു. ക്രെഡിറ്റ് കാര്‍ഡിലൂടെ വര്‍ഷം രണ്ടു ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയാല്‍ വാര്‍ഷിക സംഖ്യ ഒഴിവാക്കാനാകും. പല തരത്തിലുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍, അവധിക്കാല ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍, ഓണ്‍ലൈന്‍ ആരോഗ്യ സേവനം, ലാബ് പരിശോധനകള്‍, ഇന്ധനച്ചെലവ് എന്നിവയിൽ ഇളവുകള്‍ ലഭിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: HDFC ബാങ്ക് വ്യക്തിഗത വായ്പ - എങ്ങനെ അപേക്ഷിയ്ക്കാം? എന്താണ് മാനദണ്ഡങ്ങള്‍

ഈ കാർഡിലൂടെ ഏകദേശം നാലായിരത്തിൽ അധികം ജിമ്മുകളിലും ഹെല്‍ത്ത്
ക്ലബുകളിലും അംഗത്വം നേടാവുന്നതാണ്. യോഗ, നൃത്തം പോലുള്ള വെര്‍ച്വല്‍
വ്യായാമ പരിപാടികളിൽ പങ്കാളിത്തം നേടുന്നതിനും ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത അവസരം ലഭിക്കും.

വർഷം തോറും നാല് ലക്ഷം രൂപ കാർഡിലൂടെ ചെലവഴിച്ചാല്‍ ഒരു വര്‍ഷത്തെ സൗജന്യ നെറ്റ്മെഡ്സ് പ്ലസ് അംഗത്വവും നെറ്റ്മെഡ്സ് കൂപ്പണും ഉപയോക്താക്കള്‍ക്ക് കരസ്ഥമാക്കാം.

ഔഷധ കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, തിയറ്ററുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലും കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന് 5x ബോണസ് പോയിന്റ് ലഭിക്കും. ഇ.എം.ഐ വഴിയുള്ള ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ക്ക് നികുതിക്കൊപ്പം 99 രൂപ സേവന നിരക്ക് ചുമത്തുമെന്ന് എസ്.ബി.ഐ വ്യക്തമാക്കി.
ആര്‍.ബി.ഐയുടെ കണക്ക് പ്രകാരം, ഇന്ത്യയിലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് വിപണിയുടെ ഏകദേശം 20 ശതമാനവും എസ്.ബി.ഐയുടേതാണ്. അതായത്, ഏകദേശം 1.27 കോടി ആളുകള്‍ എസ്.ബി.ഐയുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്.

English Summary: Rs.4,999 worth Noise ColorFit Pulse Smartwatch as welcome gift for SBI fitness credit card
Published on: 23 December 2021, 03:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now