Updated on: 4 December, 2020 11:18 PM IST

റബ്ബർ കർഷകരുടെ പങ്കാളിത്തത്തോടെ റബ്ബർ ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിക്ക് തുടക്കമായി. സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരുടെ ടയര്‍ ഫാക്ടറിയായി ‘ഇന്റഗ്രേറ്റഡ് റബ്ബര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി’  റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ നിർമിക്കാൻ സർക്കാരുമായി കൈകോർക്കുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുള്ള 'കേരള റബ്ബര്‍ ലിമിറ്റഡു'മായി സഹകരിച്ചാണ്  നിര്‍മാണത്തിന് പദ്ധതിയിട്ടത്.

ആദ്യസംരംഭമായി ഇരുചക്ര-മുച്ചക്ര വാഹന ടയര്‍ നിര്‍മാണത്തിനുള്ള നടപടികള്‍ക്ക് കമ്പനി തുടക്കംകുറിച്ചു. റബ്ബര്‍ കര്‍ഷക ടയര്‍ കമ്പനി വര്‍ഷത്തില്‍ 16.5 ലക്ഷം ടയറുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. തമിഴ്നാട് ഈറോഡിലെ സര്‍ക്കാര്‍വക വ്യവസായ പാര്‍ക്കിലെ ടയര്‍ ഫാക്ടറിയിലാണ് 'കേരള കര്‍ഷക ടയര്‍' ഉത്പാദിപ്പിക്കുക.പ്രതിദിനം 2000 ടയറുകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സൗകര്യം ഫാക്ടറിക്കുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി 25 കോടി രൂപ ചെലവില്‍ ടയര്‍ ഫാക്ടറി ഏറ്റെടുക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ടയര്‍ ഉത്പാദന പദ്ധതിക്ക് പ്രാരംഭമായി 40 കോടി രൂപ സമാഹരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. വ്യവസായ സംരംഭത്തിനുള്ള മൂലധനം കര്‍ഷകരില്‍ നിന്ന് ഓഹരി നിക്ഷേപമായാണ് ശേഖരിക്കുന്നത്.10 രൂപയാണ് ഓഹരിയുടെ മുഖവില. ഒരുലക്ഷം രൂപയുടെ ഓഹരിയെടുക്കുന്ന കര്‍ഷകന് വോട്ടവകാശം ലഭിക്കും. ഓഹരിയെടുക്കുന്ന 10 വ്യക്തികള്‍ ചേര്‍ന്ന് കര്‍ഷക  കര്‍ഷക താത്പര്യ ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് അവര്‍ നിര്‍ദേശിക്കുന്ന വ്യക്തിക്കും വോട്ടവകാശം നേടാം.

50 സെന്റില്‍ കുറയാത്ത സ്ഥലത്ത് റബ്ബര്‍കൃഷിയുള്ള കര്‍ഷകന് കമ്പനിയില്‍ അംഗമാകാം. പ്രാദേശിക തലത്തില്‍ കര്‍ഷകരുടെ ക്ലസ്റ്ററുകള്‍, റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ കേന്ദ്രീകരിച്ച് അവയ്ക്ക് ചേരുന്ന സംരംഭങ്ങള്‍ കണ്ടെത്തി അവയുടെ നടത്തിപ്പും ഉത്പന്ന നിര്‍മാണവും വിപണനവുമാണ് കമ്പനിയുടെ മുഖ്യലക്ഷ്യം.

English Summary: Rubber farmers tyre production company
Published on: 29 June 2019, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now