Updated on: 15 October, 2023 11:51 PM IST
റബ്ബർ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കു പ്രോത്സാഹനമേകാൻ പദ്ധതിയുമായി റബ്ബർ പാർക്ക്

എറണാകുളം: സ്റ്റാർട്ട് അപ്പുകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി  റബ്ബർ പാർക്ക് . വ്യവസായ സ്ഥാപനങ്ങളുടെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.  റബ്ബർ പാർക്കിന്റെ ആഭിമുഖ്യത്തിൽ വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.

ഈ  ചുവടുവെപ്പ് റബ്ബർ വ്യവസായങ്ങളുടെ നവീകരണത്തിനും, ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും  സഹായകരമായിരിക്കും.

"റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ നവീകരണത്തിന് റബ്ബർ പാർക്ക് അനുകൂല സമീപനമാണ് എടുത്തിട്ടുള്ളതെന്നും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും കൈകോർക്കുന്നതിലൂടെ, സർഗ്ഗാത്മകതയും സംരംഭകത്വവും വളർത്തുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ  സാധിക്കുമെന്നും, ഇത് റബ്ബർ മേഖലയെ കൂടുതൽ മത്സരപരവും സുസ്ഥിരതയുള്ളതുമാക്കി മാറ്റുമെന്നും റബ്ബർ പാർക്ക് മാനേജിങ് ഡയറക്ടർ ജോർജ് വി ജെയിംസ് പറഞ്ഞു . കുസാറ്റ് റിട്ട. പ്രൊഫസർ

ഡോ. റാണി ജോസഫ്,  കുസാറ്റ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. പ്രശാന്ത് രാഘവൻ, എൻപി ഒ ൽ സീനിയർ സയന്റിസ്റ്റ് ഡോ.അണ്ണാദുരൈ,  ക്രൈസ്റ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ജോയ് തോമസ്, റബ്ബർ പാർക്ക് മാനുഫാക്ചറിംഗ് അസോസിയേഷൻ പ്രസിഡന്റ് എം എസ് പ്രതാപ്,  വിവിധ സർവകലാശാലകളുടെയും കോളേജുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

English Summary: Rubber Park plans to encourage rubber-based start-ups
Published on: 15 October 2023, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now