145 രൂപയില്‍ക്കൂടുതല്‍ വിലയായതോടെ വന്‍കിട ടയര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങാതെ മാറിനില്‍ക്കുകയാണ്. അതേസമയം ഒരുകിലോഗ്രാം റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ 170 രൂപ വരെ ചെലവുവരും. ഇത് ലാഭകരമല്ലെന്നുകണ്ടാണ് റബ്ബര്‍ കമ്പനികള്‍ പ്രാദേശികമായി ചരക്ക് വില അല്പം കൂട്ടാന്‍ തയ്യാറായത്. നാടന്‍ റബ്ബറിന് 160 രൂപയെങ്കിലും ലഭിക്കണമെന്നാണ് കൃഷിക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.കടുത്ത വേനല്‍ കാരണം കേരളത്തില്‍ റബ്ബര്‍ ഉത്പാദനം കുറഞ്ഞു. മഴക്കാലത്തും സ്ഥിതി മാറാനിടയില്ല. ഒരു കിലോഗ്രാം റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ 170 രൂപ വരെ ചെലവുവരും. ഇത് ലാഭകരമല്ലെന്നുകണ്ടാണ് റബ്ബര്‍ കമ്പനികള്‍ പ്രാദേശികമായി ചരക്ക് വില അല്പം കൂട്ടിയതു കഴിഞ്ഞ.വര്‍ഷം ഒമ്പത് ലക്ഷം ടണ്‍ ഉത്പാദനം ഉണ്ടായിരുന്നത് ഇപ്പോള്‍ 4.50 ലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്. റബ്ബര്‍ ടാപ്പ് ചെയ്യാതെയിരിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് റബ്ബര്‍ ബോര്‍ഡ് പറയുന്നു.മഴമറ ഉപയോഗിച്ച് ടാപ്പിങ് നടത്തണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.
റബർ വില വീണ്ടും ഉയരുന്നു. രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായി റബ്ബര്‍ വില 150 രൂപയിലേക്ക്. കോട്ടയം വിപണിയിൽ റബർ ഷീറ്റ് വില കിലോഗ്രാമിന് 153 രൂപയായി.റബർ ബോർഡ് നിശ്ചയിച്ച വില 150 രൂപയായും ഉയർന്നു. കഴിഞ്ഞ ദിവസം 146 രൂപയായിരുന്ന ആർഎസ്എസ് 4 ന്റെ റബർ ബോർഡ് വിലയാണ് 150 രൂപയായത്. ആർഎസ്എസ് 5ന് 147 രൂപയായി. ഷീറ്റ് റബറിന്റെ ദൗർലഭ്യം കാരണം വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നു. റബർ സഹകരണ സംഘങ്ങൾ 152 രൂപയ്ക്കാണ് വിൽപന നടത്തിയത്.
റബ്ബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വില കിലോയ്ക്ക് 148 രൂപയാണെങ്കിലും .ഒറ്റപ്പെട്ടയിടങ്ങളില്‍ 150 രൂപയ്ക്ക് കച്ചവടം നടന്നു. ഇതിനുമുമ്പ് ആര്‍.എസ്.എസ്.-നാല് ഇനം റബ്ബറിന് 150 രൂപയെത്തിയത് 2017 മാര്‍ച്ച് 21-നായിരുന്നു. പിന്നീട് കുറഞ്ഞു. റബ്ബര്‍ ഉത്പാദക രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോള്‍ വിലകൂടാനുള്ള ഒരു കാരണം. ഇതോടൊപ്പം എണ്ണവിലയിലുണ്ടായ മെച്ചവും ഇന്ത്യന്‍ മെച്ചവും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍.എന്നാൽ കര്‍ഷകരുടെ കൈവശം ചരക്കില്ലാത്തതിനാല്‍ വിലക്കൂടലിന്റെ മെച്ചം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല.
English Summary: Rubber price is increasing in Kerala
Published on: 11 June 2019, 05:07 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now