റബര്‍ കിലോഗ്രാമിനു കുറഞ്ഞത് 150 രൂപ വില ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ റബര്‍ബോര്‍ഡിന്റെ സഹകരണത്തോടെ നടപ്പാക്കി വരുന്ന റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതിയില്‍ ചേരാത്ത കര്‍ഷകര്‍ക്കു നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഷീറ്റു റബര്‍ കിലോഗ്രാമിന് 150 രൂപയും റബര്‍പാല്‍ കിലോഗ്രാമിന് 142 രൂപയും ഉറപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള കാലാവധി കഴിഞ്ഞമാസം 30ന് അവസാനിച്ചു. റബര്‍ ബോര്‍ഡിന്റെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകരുടെയും അഭ്യര്‍ഥന പരിഗണിച്ചാണു പദ്ധതിയില്‍ ചേരാനുള്ള കാലാവധി നീട്ടിയത്. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ റബര്‍ നില്ക്കുന്ന സ്ഥലത്തിന്റെ തന്നാണ്ടില്‍ കരമടച്ച രസീതുമായി റബറുത്പാദക സംഘങ്ങളെ സമീപിച്ചു രജിസ്ട്രേഷന് പുതുക്കാനും അവസരമുണ്ട്.
ഫോണ്‍: 0481 2576622.