Updated on: 4 December, 2020 11:18 PM IST

ലോകത്താകെ പടർന്നു പിടിക്കുന്ന കോവിഡ് 19 റബർ മേഖലയേയും ബാധിക്കുന്നു. കൊറാണ വൈറസ് വാഹന മേഖലയിലുള്‍പ്പെടെ റബര്‍ ഉപഭോഗം താഴ്ത്തിയതോടെ കുറഞ്ഞ വില ഇനിയും താഴേക്കെന്നാണ് കണക്കുകളും വിശകലനങ്ങളും നല്‍കുന്ന സൂചന.

കഴിഞ്ഞ ഒരു മാസത്തിനിടെ റബറിന് കിലോ ഗ്രാമിന് 138 രൂപയില്‍ നിന്ന് 10 രൂപയോളം വില താഴ്ന്നു.റബര്‍ ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ നിന്ന ചൈനയില്‍ വ്യവസായ മേഖല തിരിച്ചടി നേരിട്ടതാണ് ഇവിടത്തെ വിലയിടിവിനു പ്രധാന കാരണമായത്. വൈറസ് ബാധ വന്നതോടെ ചൈനയില്‍ ഗതാഗതം കുറഞ്ഞത് ടയര്‍ ബിസിനസിനെയും വാഹന നിര്‍മ്മാണത്തെയും സാരമായി ബാധിച്ചു.വാഹനങ്ങളുടെ വില്‍പ്പന നാമമാത്രമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലാകട്ടെ കുറച്ചു മാസങ്ങളായി വിപണിയും വാഹന നിര്‍മ്മാണവും മാന്ദ്യത്തിലായിരുന്നു .ഇതിനിടെയാണ് ചൈനയില്‍ നിന്നുള്ള ഉല്‍പ്പാദന ഘടകങ്ങളുടെ വിതരണം തകരാറിലായത്. മിക്ക രാജ്യങ്ങളിലും വാഹന വ്യാപാരത്തിന് വൈറസ് ബാധയുടെ തിരിച്ചടിയേല്‍ക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. റബര്‍ ഉപഭോഗം കുറയാനിടയാക്കുന്ന സാഹചര്യങ്ങളാണിവ.

പ്രകൃതിദത്ത റബ്ബറിന്റെ ആഗോള വിതരണം 2.7 ശതമാനം വര്‍ധിച്ച് ഈ വര്‍ഷം 14.177 മില്ല്യണ്‍ ടണ്ണായി ഉയരുമെന്ന് അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) കണക്കുകൾ പുറത്തുവിട്ടിരുന്നു. കോവിഡ് 19 ബാധ മൂലം ഉല്‍പ്പാദനം എത്ര കുറയുമെന്ന കാര്യത്തില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. 2020 ലെ ഇന്ത്യയുടെ ഉല്‍പ്പാദനം 1.3 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് ഒരു മാസം മുമ്പ് പ്രവചിച്ചിരുന്നത്. അത് ഇപ്പോള്‍ 1.2 ദശലക്ഷം ടണ്‍ ആയി കുറച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ കണക്ക് ഇനിയും മാറാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് 19 ബാധയുടെ തിരിച്ചടി മൂലം റബർ ഉപഭോഗം ഗണ്യമായി താഴുകയേയുള്ളൂവെന്ന് വ്യക്തമായിക്കഴിഞ്ഞു.

English Summary: Rubber prices decreasing due to Covid 19
Published on: 13 March 2020, 04:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now