കോട്ടയം: റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ആറാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 150 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. Kg of Rubber (RS4) produced by farmers in Kerala This scheme guarantees a minimum of Rs.150 / -. 2020 ജൂലൈ ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള ബില്ലുകളാണ് ഈ ഘട്ടത്തില്‍ പരിഗണിക്കുക.
നിലവില്‍ പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് 2020 നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.ഇതിനായി നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബ്ബറുത്പാദകസംഘത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോ, റബ്ബര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പി എന്നിവ ഹാജരാക്കണം. പുതുതായി പദ്ധതിയില്‍ ചേരുന്നവരുടെ 2020 ജൂലൈ 01 മുതലുള്ള പര്‍ച്ചേസ്/സെയില്‍സ് ഇന്‍വോയ്‌സുകള്‍ മാത്രമേ സഹായധനത്തിന് പരിഗണിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ ബോര്‍ഡിന്റെ ത്രിദിന ഓണ്‍ലൈന്‍ പരിശീലനം