Updated on: 15 December, 2020 3:00 PM IST
ആറളം ഫാമിൽ യന്ത്രം വിജയകരമായി പ്രവർത്തിപ്പിക്കുന്നുണ്ട്.

റബ്ബർ ടാപ്പിംഗ് യന്ത്രം 60 %സബ്സിഡിയോടെ വാങ്ങാൻ കർഷകർക്ക് അവസരം. കൃഷി മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ SMAM പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യന്ത്രം നൽകുന്നത്. ആറളം ഫാമിൽ യന്ത്രം വിജയകരമായി പ്രവർത്തിപ്പിക്കുന്നുണ്ട്.Opportunity for farmers to purchase rubber tapping machine with 60% subsidy. The machine is provided under the Submission on Agricultural Mechanization SMAM scheme to promote mechanization in the agricultural sector. The machine is running successfully at Aralam Farm.

മുംബയിൽ താമസക്കാരനായ പാലാ മോളൂർ സ്വദേശി സഖറിയാസ് മാത്യു കണ്ടുപിടിച്ച ഈ യന്ത്രം ബോലാനാഥ്‌ റബ്ബർ ടാപ്പിംഗ് മെഷീൻ BHRT എന്ന പേരിലാണ് അറിയപ്പെടുന്നത്. കോട്ടയം മണ്ണാർക്കാട്ടെ സായാ ഫാ൦സ്‌ ടൂൾസ് ആൻഡ് മഷീൻസ് സ്ഥാപനം 18 യന്ത്രങ്ങളാണ് ഫാമിൽ ലഭ്യമാക്കിയത്. ഇവയുപയോഗിച്ചു പരിശീലനം നേടിയ ആദിവാസി യുവതീ യുവാക്കളുടെ നേതൃത്വത്തിൽ 3 മാസമായി ഫാമിൽ ടാപ്പിംഗ് നടത്തുന്നുണ്ട്.

ആറളം ഫാമിന്റെ നേതൃത്വത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തു കെട്ടിടത്തിൽ ആരംഭിച്ച തണൽ സൂപ്പർ മാർക്കറ്റ് വഴി റബ്ബർ ടാപ്പിംഗ് യന്ത്രം ലഭ്യമാണെന്ന് ഫാ൦ എം ഡി എസ് ബിമൽഘോഷ് അറിയിച്ചു. ഫാമിലും വിവിധ കാർഷിക സർവകലാശാലകളിലും ഉത്പാദിപ്പിക്കുന്ന നടീൽ വസ്തുക്കളും വളങ്ങളും മൂല്യവർധിത ഉത്പന്നങ്ങളും കർഷകർക്ക് ലഭ്യമാക്കുന്നതിനാണ് ഈ കേന്ദ്രം ആരംഭിച്ചത്. യന്ത്രം ഉപയോഗിച്ച് ടാപ്പിംഗ് നടത്തുന്നതിന് പൊതുജനങ്ങൾക്ക് മുൻ അറിയിപ്പ് പ്രകാരം പരിശീലനം സൗകര്യം കൊടുക്കാറുണ്ട്. സബ്സിഡിയോടെ റബ്ബർ ടാപ്പിംഗ് യന്ത്രം വാങ്ങാൻ റജിസ്റ്റർ ചെയ്യേണ്ടത് htpp://agrimachinery.nic.in/Farmer/Mangement/Index


ബോലാനാഥ്‌ റബ്ബർ ടാപ്പിംഗ് യന്ത്രത്തിന്റെ പ്രത്യേകതകൾ

തൂക്കം 1 . 8kg
വില 30000
ലിഥിയം - അയൺ ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 2 മണിക്കൂർ ചാർജ് ചെയ്താൽ 800 മരം ടാപ്പ് ചെയ്യാം. 2 വർഷം വാറന്റി. പരിശീലനം ലഭിച്ചയാൾക്കു 6 സെക്കൻഡ് കൊണ്ട് ഒരു മരം ടാപ്പ് ചെയ്യാം. സെൻസർ പിടിപ്പിച്ചിട്ടുള്ളതിനാൽ മരത്തിന്റെ തടിയിൽ കൊള്ളില്ല. ലോകത്തു ആദ്യമായി വിജയകരമായി റബ്ബർ ടാപ്പിംഗ് നടത്താനായി യന്ത്രം ഇതാണെന്നു സ്ഥാപന ഉടമകൾ അവകാശപ്പെട്ടു.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കിസാൻക്രാഫ്റ്റ് പമ്പ്‌സെറ്റ് 80 ശതമാനം വിലക്കുറവിൽ ലഭിക്കുന്നു

English Summary: Rubber tapping machine can be purchased at SMAM scheme.
Published on: 15 December 2020, 01:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now