Updated on: 4 December, 2020 11:18 PM IST

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പാലക്കാട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തു. പിരായിരി, കാരാക്കുറിശ്ശി, ഷോളയൂര്‍, പെരുവെമ്പ്, മുതലമട, കണ്ണമ്പ്ര, അകത്തേത്തറ, എരിമയൂര്‍, വെള്ളിനേഴി, ലക്കിടി-പേരൂര്‍, ചാലിശ്ശേരി, കൊപ്പം എന്നീ പഞ്ചായത്തുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.

സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് ലക്ഷ്യം കൈവരിക്കുന്നതിന് ഭക്ഷ്യവസ്തുക്കള്‍ നിര്‍മാണം, സംഭരണം, വിതരണം, വില്‍പ്പന നടത്തുന്നവര്‍ നിര്‍ബന്ധമായും ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കണം.കച്ചവട സ്ഥാപനങ്ങള്‍ക്ക് പുറമേ പഞ്ചായത്ത് പരിധിയിലെ അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ഉച്ചഭക്ഷണം, വിദ്യാഭ്യാസ- മറ്റ് പൊതു സ്ഥാപനങ്ങളിലെ ക്യാന്റീന്‍, മെസ്സ്, ചെറുക്കിട ഉത്പ്പാദകര്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യ- മാംസ വ്യാപാരികള്‍, അറവുശാലകള്‍ എന്നീ വിഭാഗങ്ങളും കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ബോഗ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ ഭക്ഷണവിതരണം ചെയ്യുന്നവരും ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കണം. ഇതിനായി അക്ഷയ കേന്ദ്രങ്ങള്‍, പൊതു സേവന കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ് .

English Summary: Safe food for good health
Published on: 22 November 2019, 04:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now