Updated on: 7 April, 2024 8:00 PM IST
ഭിന്നശേഷിക്കാര്‍ക്ക് തുണയായി സാക്ഷം ആപ്പ്

ഇടുക്കി: ലോക് സഭ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്പാണ് സാക്ഷം. തെരഞ്ഞെടുപ്പ്കമ്മീഷന്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിന് ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആപ്പ് ഉപയോഗിക്കാം.

രജിസ്ട്രേഷന്‍ പ്രക്രിയ മുതല്‍ വോട്ടെടുപ്പ് ദിവസം പിക്ക് ആന്‍ഡ് ഡ്രോപ്പ് സൗകര്യത്തിന് വരെ ആപ്പ് ഉപയോഗിക്കാം. ഇതിനായി ഉപയോക്താവിന് മൊബൈല്‍ ഉണ്ടായിരിക്കണം.

പുതിയ വോട്ടര്‍ രജിസ്ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷി ആയി അടയാളപ്പെടുത്താനുള്ള അഭ്യര്‍ത്ഥന, മൈഗ്രേഷനുള്ള അഭ്യര്‍ത്ഥന (ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് കൈമാറ്റം), തിരുത്താനുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയുക, വീല്‍ ചെയറിനുള്ള അഭ്യര്‍ത്ഥന, വോട്ടര്‍ പട്ടികയില്‍ പേര് തിരയുക, നിങ്ങളുടെ പോളിംഗ് സ്റ്റേഷന്‍ അറിയുക, ബൂത്ത് ലൊക്കേറ്റര്‍, നിങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അറിയുക, പരാതികള്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയവക്കായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

സാക്ഷം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.

English Summary: Saksham app helps the differently abled
Published on: 07 April 2024, 07:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now