Updated on: 19 January, 2021 10:30 AM IST
Centre Govt Budget - Feb 2021

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമൻ അവതരിപ്പിയ്ക്കുന്ന കേന്ദ്രബജറ്റിൽ ഏറെ പ്രതീക്ഷകളോടെയാണ് ശമ്പള വരുമാനക്കാരും മുതിര്‍ന്ന പൗരൻമാരും ഉൾപ്പെടെ ഉറ്റു നോക്കുന്നത്.

1. ഇടത്തരം വരുമാനക്കാര്‍ കേന്ദ്രബജറ്റിൽ നിന്ന് പ്രതീക്ഷിയ്ക്കുന്നത് എന്തൊക്കെ?

കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്തെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് 2021-22ലെ കേന്ദ്ര ബജറ്റിനെ നോക്കിക്കാണുന്നത്. മദ്ധ്യവര്‍ഗക്കാരുടെയും ഇടത്തരക്കാരുടെയും ഏറെ നാളത്തെ ആവശ്യമായ നികുതി പരിഷ്കരണം ഇത്തവണയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ ശമ്പള വരുമാനക്കാരുണ്ട്. ആദായ നികുതി സ്ലാബുകൾ ഉയര്‍ത്തണമെന്ന് തന്നെയാണ് മിക്കവരുടെയും ആവശ്യം. റിട്ടേൺ സമര്‍പ്പിയ്ക്കേണ്ട വാര്‍ഷിക വരുമാനത്തിൻെറ പരിധി രണ്ടര ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമായി ഉയര്‍ത്തണമെന്നും നികുതി ബാധ്യത കുറയ്ക്കണമെന്നുമാണ് മിക്കവരുടെയും ആവശ്യം .

ഇൻഷുറൻസ് രംഗത്ത് പ്രതീക്ഷിയ്ക്കുന്ന മാറ്റങ്ങൾ എന്തൊക്കെ ?

ആരോഗ്യ ഇൻഷുറൻസിനുൾപ്പെടെ നൽകുന്ന നികുതി ഇളവുകളുടെ പരിധി ഉയര്‍ത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. നിലവിലെ 25,000 രൂപയിൽ നിന്ന് 50,000 രൂപ വരെയായി ഇത് ഉയര്‍ത്തണം. മുതിര്‍ന്ന പൗരൻമാര്‍ ആശ്രിതരായുള്ള തികുതി ദായകര്‍ക്ക് ഇത് 75,000 രൂപ വരെയായി ഉയര്‍ത്തി നൽകണമെന്നും ആവശ്യപ്പെടുന്നവരുണ്ട്. ദീര്‍ഘകാല മൂലധന നേട്ടത്തിന് ഈടാക്കുന്ന നികുതി 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണം എന്നതാണ് മറ്റൊരു ആവശ്യം.

3. നിക്ഷേപ പരിധി ഉയര്‍ത്തണോ?

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിൽ 75 ശതമാനം പേരും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരാണ്. ഇവരുടെ ആദായ നികുതി ഇളവ് ലഭിയ്ക്കുന്ന നിക്ഷേപ പരിധി ഉയര്‍ത്തണമെന്നതാണ് മറ്റൊരാവശ്യം. 1.50 ലക്ഷം രൂപയാണ് ഇളവുകൾക്കുള്ള നിക്ഷേപ പരിധി എന്നത് കുറഞ്ഞത് രണ്ടര ലക്ഷം രൂ വരെയായി എങ്കിലും ഉയര്‍ത്തണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെടുന്നു

4. മുതിര്‍ന്ന പൗരൻമാരുടെ ബജറ്റ് പ്രതീക്ഷകൾ എന്തൊക്കെ?

രാജ്യത്തെ ജനസംഖ്യയുടെ 8-9 ശതമാനം മുതിര്‍ന്ന പൗരൻമാരാണ്. മൊത്തം നികുതി ദായകരിൽ 60 ലക്ഷത്തോളം പേര്‍ ഈ വിഭാഗത്തിലാണ്. ഇവരിൽ മിക്കവരും തന്നെ ശരാശരി 25-30 വര്‍ഷങ്ങൾ നികുതി നൽകിയവരാണ്.

മുതിര്‍ന്ന പൗരൻമാരുടെ ബജറ്റ് പ്രതീക്ഷകൾ എന്തൊക്കെ?

രാജ്യത്തെ ജനസംഖ്യയുടെ 8-9 ശതമാനം മുതിര്‍ന്ന പൗരൻമാരാണ്. മൊത്തം നികുതി ദായകരിൽ 60 ലക്ഷത്തോളം പേര്‍ ഈ വിഭാഗത്തിലാണ്. ഇവരിൽ മിക്കവരും തന്നെ ശരാശരി 25-30 വര്‍ഷങ്ങൾ നികുതി നൽകിയവരാണ്.

English Summary: Salary earners and senior citizens in anticipation of the central budget
Published on: 19 January 2021, 12:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now