1. News

ധനരേഖ വിശകലനം: കേന്ദ്രബജറ്റും കാര്‍ഷിക മേഖലയും

കര്‍ഷകര്‍, ചെറുകിട ഇടത്തരം ബിസ്സ്‌നസുകാര്‍, മുതിര്‍ന്ന പൗരന്മാര്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസം നൽകുന്ന കേന്ദ്രബജറ്റ് ജനപ്രിയവും രാജ്യം നേരിടു ചില പ്രധാന പ്രശ്‌നങ്ങളെ ക്രിയാത്മകമായി സമീപിക്കുന്നതുമാണ്. ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും മുന്തിയ പരിഗണനയാണ് നല്കിയിരിക്കുന്നത്.

KJ Staff

കര്‍ഷകര്‍, ചെറുകിട ഇടത്തരം ബിസ്സ്‌നസുകാര്‍, മുതിര്‍ന്ന പൗരന്മാര്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസം നൽകുന്ന കേന്ദ്രബജറ്റ് ജനപ്രിയവും രാജ്യം നേരിടു ചില പ്രധാന പ്രശ്‌നങ്ങളെ ക്രിയാത്മകമായി സമീപിക്കുന്നതുമാണ്. ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും മുന്തിയ പരിഗണനയാണ് നല്കിയിരിക്കുന്നത്.

അതേസമയം ആദായനികുതി അടയ്ക്കുന്നവരേയും മധ്യവര്‍ഗ്ഗത്തെയും ലക്ഷ്യം വെയ്ക്കുകയും കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. 2442213കോടിരൂപയുടെ വരവും 2442213 കോടി രുപയുടെ ചെലവും പ്രതീക്ഷിക്കു ബജറ്റില്‍ റവന്യു കമ്മി 416034 കോടി രൂപയാണ്.

കേന്ദ്ര ബജറ്റിലെ എറ്റവും വിപ്ലവാത്മകമായ നിര്‍ദ്ദേശമാണു ''ആയുഷ്മാന്‍ ഭാരത്'' എന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി.പൊതുജനാരോഗ്യം ലക്ഷ്യമിട്ട് രാജ്യമെങ്ങും തുറക്കുന്ന ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങളാണു ബജറ്റിനെ വേറിട്ടുനിര്‍ത്തുന്ന മറ്റൊരു നിര്‍ദ്ദേശം. ഒരു കുടുംബത്തിനു കൊല്ലം തോറും പരമാവധി 5 ലക്ഷം രൂപ നിരക്കില്‍ പത്തുകോടി നിര്‍ധന കുടുംബങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ''ആയുഷ്മാന്‍ ഭാരത് '' പൂര്‍ണ്ണതോതില്‍ നടപ്പാക്കുമ്പോള്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആരോഗ്യ സുരക്ഷാ പദ്ധതിയാകും. ആരോഗ്യ മേഖലയ്ക്ക് ഇതിനടക്കം 52000 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. 50 കോടി ജനങ്ങള്‍ ആരോഗ്യരംഗത്തെപരിഷ്‌കരണം ലക്ഷ്യമിടു ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളാകും.

ഗ്രാമീണമേഖലയുടെ വികസനത്തിനും ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങളുടെ ലഭ്യത ഉയര്‍ത്താനും ലക്ഷ്യമിടു ബജറ്റ് ഇതിന് 14.34 ലക്ഷം കോടിരൂപ വിവിധ മന്ത്രാലയങ്ങള്‍ വഴി ചെലവഴിക്കും. ഗ്രാമീണ മേഖലയില്‍ 321 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടു ബജറ്റ് , 3.17 ലക്ഷം കിലോമീറ്റര്‍ റോഡ്, 5 ലക്ഷം പുതിയ വീടുകള്‍ 1.88 കോടി ശൗചാലയങ്ങള്‍ 1.75 കോടി വീടുകളില്‍ വൈദ്യുതി എന്നിവയും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും ഉന്നം വയ്ക്കുന്നു.

വരുന്നസാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ ഊന്നല്‍ ഗ്രാമീണ മേഖലയുടെ വികാസത്തിനും ഗ്രാമങ്ങളില്‍ തൊഴിലവസരം വര്‍ദ്ധിപ്പിക്കാനുമാണെന്ന് കേന്ദ്രധനമന്ത്രി ആർ.ജയ്റ്റ്‌ലി പറഞ്ഞു.

ഗ്രാമ മേഖലയ്ക്കുളള പ്രധാന നിര്‍ദ്ദേശങ്ങള്‍.

1.പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരം പാവപ്പെ 8 കോടി സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്കും.
2. പ്രധാനമന്ത്രി സൗഭാഗ്യ യോജന പ്രകാരം പാവപ്പെ' നാലുകോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ 16000 കോടി.
3. നാഷനല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷനുള്ള നീക്കിവയ്പ് 5750 കോടിയായി ഉയര്‍ത്തി. ഇത് വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് വായ്പ നല്കാന്‍ ഉപയോഗിക്കും.
4. ജലസേചന സൗകര്യം കുറഞ്ഞ 96 ജില്ലകളില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി നടപ്പിലാക്കും. ഇതിന് 2600 കോടി രൂപ വകയിരുത്തി.

കാര്‍ഷിക മേഖലയ്ക്കു ഗുണകരമാകുന്ന  പ്രധാനനിര്‍ദ്ദേശങ്ങള്‍ ഇവയാണു.

1. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിക്കും .
2. ഖാരിഫ് (മഴക്കാല)വിളകളുടെ താങ്ങുവില ഉല്പ്പാദനചെലവിന്റെ ഒന്നര ഇരട്ടിയായി ഉയര്‍ത്തും.
3. കര്‍ഷകര്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് കാര്‍ഷികോല്‍പങ്ങള്‍ വില്‍ക്കാനുള്ള സംവിധാനം. 22000 ഗ്രാമീണചന്തകള്‍ കാര്‍ഷിക കബോളങ്ങളായി വികസിപ്പിക്കും. ഇവയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുതിനായി 2000 കോടിയുടെ നിധി.
4. ബാങ്ക് വഴിയുള്ള കര്‍ഷിക വായ്പ 10 ലക്ഷം കോടിയില്‍ നിന്നും 11 ലക്ഷം കോടിയായി വര്‍ദ്ധിപ്പിക്കും
5. ഉരുളക്കിഴങ്ങ് തക്കാളി സവാള എിങ്ങനെ കേടാകു കാര്‍ഷിക വിളകള്‍ക്ക് ഇടയ്ക്കിടെ വിലവ്യതിയാനം മൂലമുണ്ടാകു നഷ്ടം നേരിടാന്‍ 500 കോടിയുടെ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി നടപ്പാക്കും.
6. ജലസേചന സൗകര്യമുണ്ടാക്കുതിനു സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിക്കാന്‍ കര്‍ഷകര്‍ക്ക് സഹായം നല്കും.
7. കാര്‍ഷികോല്‍പങ്ങളുടെ കയറ്റുമതി ഉദാരമാക്കും. 42 മെഗാ ഫുഡ് പാര്‍ക്കുകളില്‍ നവീന സൗകര്യങ്ങളൊരുക്കും
8. മൃഗസംരക്ഷണ മേഖലയിലെ ചെറുകിടകര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കും കിസാന്‍ കാര്‍ഡുകള്‍ നല്കും. ഈരണ്ടു മേഖലയിലും അടിസ്ഥാന സൗകര്യം വികസിപ്പിക്കുതിനു1000 കോടി രൂപയുടെ വീതം നിധി രൂപീകരിക്കും. വിളവായ്പകള്‍ പലിശയിളവ് തുടങ്ങിയവ ഇതിലൂടെ ലഭ്യമാകൂം.

ഭക്ഷ്യ എണ്ണയുടെ (വെളിച്ചെണ്ണയുള്‍പ്പെടെയുള്ളവയ്ക്ക്) ഇറക്കുമതി തീരുവ 20% നത്തില്‍നിന്നും 35% മാക്കാനുള്ള നിര്‍ദ്ദേശം കേരളത്തിലെ നാളീകേര കര്‍ഷകര്‍ക്ക് ഗുണകരമാകുമെ് പ്രതീക്ഷിക്കാം. ബസ്സ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കുള്ള റേഡിയല്‍ ടയറുകളുടെ ഇറക്കുമതിതീരുവ 10%നത്തില്‍ നിന്നും 15% മാക്കാനുള്ള തീരുമാനം വിലയിടിവു നേരിടു റബര്‍ കര്‍ഷകര്‍ക്ക് ആശ്വസമാകും.

സാധാരണ മനുഷ്യരെ ബുദ്ധിമുട്ടിക്കാതെ അവര്‍ക്ക് ഒട്ടാകെ ഗുണകരം ആയത് എന്ന അര്‍ഥത്തില്‍ ജയ്റ്റ്‌ലിയുടേത് ഒരു സൗഹാര്‍ദ്ദ ബജറ്റാണെന്നുപറയാം. എന്നാല്‍ ഖാരിഫ് വിളകളുടെ താങ്ങുവില ഉല്പാദനചെലവിന്റെ ഒന്നര ഇരട്ടി യക്കി കര്‍ഷകരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന ബജറ്റ് ഇതിനായുള്ള നിക്ഷേപമെവിടെ എന്ന ചോദ്യത്തില്‍ മൗനം പാലിക്കുന്നു.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടി യാക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കാന്‍ 2016-17 ല്‍ നിയൊഗിച്ച അശോക് ദല്‍ വായ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ സര്‍ക്കാര്‍വാഗ്ദാനം നടപ്പാക്കാന്‍ 6.40 ലക്ഷം കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്ന് കണ്ടെത്തിയിരുന്നു. ഇവ പരിഗണിക്കുമ്പോള്‍ താങ്ങുവില ഉയര്‍ത്തുക, 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുക അത്ര എളുപ്പമല്ല. സമ്പദ് വ്യവസ്ഥ നേരിടുവെല്ലുവിളികള്‍ക്കിടയില്‍ ബജറ്റിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം സഫലമാകുമെന്ന് കാത്തിരുന്നുകാണാം.

author Shibu

Shibu Ananad

Assistant Professor at University College Thiruvananthapuram

English Summary: agriculture budget

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds