Updated on: 3 September, 2021 2:24 PM IST
Salary Reform Commission

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. അതിനനുസരിച്ചു ജോലി ചെയ്യുന്ന സമയം ക്രമീകരിക്കണം. നിലവിൽ സർക്കാർ ജോലിക്കാരുടെ സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ്. പ്രവർത്തിദിനം കുറയ്ക്കുന്നതിന് പ്രതിവിധിയായി പ്രവർത്തി സമയം 9.30 മുതൽ 5.30 വരെയാക്കി ഉയർത്തണം.

കൂടാതെ റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്,
പെൻഷൻ പ്രായം 57 വയസ്സ് ആക്കി ഉയർത്തണം. നിലവിലെ പെൻഷൻ പ്രായം 56 ആണ്. സർവീസിലിരിക്കവേ മരിച്ചവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണം. പട്ടിക/ ഒബിസി സംവരണത്തിൽ മാറ്റിവെച്ചിട്ടുള 20 % അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.

വർഷത്തിലെ അവധി ദിവസങ്ങൾ 12 ആക്കി കുറയ്ക്കണം. ഓരോ വകുപ്പിനും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികൾ കണ്ടെത്താനും, വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറി, മാറി അവസരം നൽകണം. കൂടാതെ സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ ഒഴിവുകൾ മലയാളത്തിലെ പ്രചാരമുള്ള രണ്ട് പത്രമാധ്യമങ്ങളിലും, വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളിന്റെയും വെബ്സൈറ്റിലും ഒഴിവുകൾ പ്രസിദ്ധീകരിക്കണം.
ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പി എസ് സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറക്കണം എന്നിവയാണ് മറ്റു പ്രധാന നിർദേശങ്ങൾ.

ഇന്നലെയാണ് 11–ാം ശമ്പള പരിഷ്കരണകമ്മിഷൻ മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് കൈമാറിയത്.

ബന്ധപ്പെട്ട വാർത്തകൾ

കേരള സർക്കാരിൻറെ പെൻഷൻ പദ്ധതികൾ

അടൽ പെൻഷൻ യോജനയെ കുറിച്ച് കൂടുതലറിയാം

വിധവാ പെന്‍ഷന്‍ പദ്ധതി 2021 ; അപേക്ഷിക്കേണ്ട വിധം

English Summary: Salary Reform Commission submits final report to the Government
Published on: 03 September 2021, 12:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now