Updated on: 7 July, 2022 9:17 AM IST
Saral Pension Yojana

കോവിഡ് മഹാമാരി വന്ന ശേഷം എല്ലാവരും അവരവരുടെ ജോലിയേയും സാമ്പത്തിക ശേഷിയെ കുറിച്ചും ഉൽഖണ്ഡകുലരാണ്.  അങ്ങനെയുള്ള സാഹചര്യങ്ങളിൽ ശമ്പളത്തിനൊപ്പം നല്ലൊരു തുക മാസ വരുമാന‌മായി ലഭിക്കുന്നത് നല്ല കാര്യമാണ്.  അതിനായി പണത്തിന് സുരക്ഷയുള്ള തിരിച്ചടവ് ഉറപ്പു വരുത്തിന്നിടത്ത് നിക്ഷേപിക്കണം.  ജോലി നഷ്ട്ടപ്പെടുകയോ, മറ്റു പ്രതിസന്ധികളിലോ നമുക്ക് ഇത് ഉപയോഗപ്പെടുത്താം.   ഇങ്ങനെ വരുമാനം തേടുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ പദ്ധതിയാണ് ലൈഫ് ഇൻഷൂറൻസ് പോളിസിയുടെ സരൾ പെൻഷൻ പദ്ധതി.

ബന്ധപ്പെട്ട വാർത്തകൾ: LIC Jeevan Anand Policy: പ്രതിദിനം 80 രൂപ നിക്ഷേപിച്ചുകൊണ്ട് 28,000 പെൻഷൻ നേടുക

ലൈഫ് ഇൻഷൂറൻസ് പോളിസിയുടെ സരൾ പെൻഷൻ പദ്ധതിവഴി ഒറ്റത്തവണ അടവിൽ മാസ പെൻഷൻ പോളിസി ഹോൾഡർക്ക് ലഭിക്കും. പോളിസിയിൽ ചേർന്ന ഉടനെ പെൻഷൻ ലഭിച്ചു തുടങ്ങും. സിംഗിൽ ആന്വുറ്റി പ്ലാൻ സരള്‍ പെന്‍ഷന്‍ പ്ലാനില്‍ രണ്ട് സ്‌കീമുകളാണ് ഉള്ളത്. സിംഗില്‍ ആന്വുറ്റി പ്ലാനും ജോയിന്റ് ലൈഫ് ആന്വുറ്റി പ്ലാനും. വാങ്ങല്‍ വിലയുടെ 100 ശതമാനം തിരികെ ലഭിക്കുന്നതാണ് സിംഗില്‍ ആന്വുറ്റി പ്ലാന്‍. പോളിസി ഉടമയുടെ ജീവിതകാലം മുഴുവന്‍ ഈ പദ്ധതി വഴി പെന്‍ഷന്‍ ലഭിക്കും. മരണ ശേഷം വാങ്ങല്‍ വിലയുടെ 100 ശതമാനം പോളിസി ഉടമയുടെ നോമിനിക്ക് തിരികെ നല്‍കും. 

ജോയിന്റ് ലൈഫ് ആന്വുറ്റി പ്ലാന്‍ ജോയിന്റ് ലൈഫ് ആന്വുറ്റി പ്ലാനില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നേടാം. ഒരു സമയം ഒരാള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. പോളിസി ഉടമയുടെ മരണ ശേഷം പങ്കാളിക്ക് തുടര്‍ന്നും പെൻഷൻ  ലഭിക്കും. രണ്ടു പേരുടെയും മരണ ശേഷം അടച്ച തുകയുടെ 100 ശതമാനം നോമിനിക്ക് എല്‍ഐസി തിരികെ നല്‍കും. 

40 വയസ് മുതല്‍ 80 വയസുവരെ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. 2 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്കാണ് പോളിസി വാങ്ങാന്‍ സാധിക്കുക. പോളിസിയില്‍ ചേര്‍ന്നയുടനെ പെന്‍ഷന്‍ ലഭിക്കുമെന്നത് പദ്ധതിയുടെ ഗുണമാണ്. പെന്‍ഷന്‍ മാസത്തിലോ, ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ലഭിക്കുന്ന തരത്തില്‍ പോളിസി ഉടമയ്ക്ക് ഇടവേള തിരഞ്ഞെടുക്കാം. വര്‍ഷത്തില്‍ 12,000 രൂപയാണ് കുറഞ്ഞ പെന്‍ഷനായി ലഭിക്കുക. തിരഞ്ഞെടുക്കുന്ന പെന്‍ഷന്‍ (ആന്വുറ്റി തുക), പോളിസി ഉടമയുടെ പ്രായം എന്നിവ കണക്കാക്കിയാണ് വാങ്ങല്‍ വില തീരുമാനിക്കുന്നത്. ഉയര്‍ന്ന വാങ്ങല്‍ വിലയ്ക്ക് പരിധിയില്ല. 

ബന്ധപ്പെട്ട വാർത്തകൾ: LIC IPO: നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപകർ ഇത് കൂടി അറിഞ്ഞിരിക്കണം

42 വയസുകാരന്‍ 3 ലക്ഷം രൂപയ്ക്ക് സരള്‍ പെന്‍ഷന്‍ പ്ലാനില്‍ ചേര്‍ന്നാല്‍ വര്‍ഷത്തില്‍ 14790 രൂപ ലഭിക്കും. 2.50 ലക്ഷം രൂപയക്ക് പോളിസിയിൽ ചേരുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന തുക 12,325 രൂപരയാണ്. അര്‍ധ വര്‍ഷത്തില്‍ 6063 രൂപ ലഭിക്കും. മാസത്തില്‍ 1,000 രൂപ പെന്‍ഷന്‍ നേടാന്‍ 2.5 ലക്ഷം രൂപ നിക്ഷേപിക്കണം. 42 കാരന്‍ 30 ലക്ഷം നിക്ഷേപിച്ചാല്‍ മാസത്തില്‍ 12,388 രൂപ ആന്വുറ്റി തുകയായി ലഭിക്കും. വായ്പയും സറണ്ടറും പോളിസിയില്‍ ചേര്‍ന്ന് ആറു മാസത്തിന് ശേഷം സരള്‍ പെന്‍ഷന്‍ യോജന വഴി പോളിസി ഉടമയ്ക്ക വായ്പ ലഭിക്കും. ആറു മാസത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാന്‍ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: LIC കന്യാദാൻ പോളിസി; മക്കളുടെ കല്യാണത്തിന് വേണ്ടി സമ്പാദ്യശീലം തുടങ്ങാം

ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സ പോലുള്ള പെട്ടന്നുള്ള ആവശ്യത്തിന് പോളിസി സറണ്ടര്‍ ചെയ്യേണ്ടി വന്നാല്‍ വാങ്ങല്‍ വിലയുടെ 95 ശതമാനം തിരികെ ലഭിക്കും. വായ്പ എടുത്തിട്ടുണ്ടെങ്കില്‍ വായ്പ തുകയും പലിശയും കിഴിച്ചുള്ള തുക മാത്രമാണ് അനുവദിക്കുന്നത്. എവിടെ ചേരാം അടുത്തുള്ള എല്‍ഐസി ബ്രാഞ്ച് വഴിയോ എല്‍ഐസി ഏജന്റ് വഴിയോ സരള്‍ പെന്‍ഷന്‍ പോളിസിയില്‍ ചേരം. ഓണ്‍ലൈനായും പോളിസിയില്‍ ചേരാം. കൃത്യമായ ആരോഗ്യ വിവരങ്ങളും മേല്‍വിലാസം തെളിയിക്കുന്ന രേഖകളും മറ്റു കെവൈസി രേഖകളും ഹാജരാക്കണം. പോളിസി ഉടമയുടെ വയസും തിരഞ്ഞെടുക്കുന്ന പ്ലാനും അനുസരിച്ച് മെഡിക്കല്‍ പരിശോധന വേണ്ടി വരും. ഓണ്‍ലൈനായി എല്‍ഐസി വെബ്‌സൈറ്റ് വഴിയും പോളിസിയില്‍ ചേരാം.

English Summary: Saral Pension Yojana: Lifetime monthly pension with lump sum payment
Published on: 07 July 2022, 08:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now