Updated on: 27 December, 2022 1:40 PM IST
'സസ്നേഹം തൃശൂർ' സംസ്ഥാനത്തിന് മാതൃക: ആർ ബിന്ദു

ജില്ലാ ഭരണകൂടത്തിന്റെ സസ്നേഹം തൃശൂരിന്റെ ഭാഗമായി ഭിന്നശേഷി എംപ്ലോയബിലിറ്റി പ്രോഗ്രാം ഉദ്ഘാടനവും സസ്നേഹം ത്യശൂർ ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിയാണ് സസ്നേഹം തൃശൂരെന്നും ഭിന്നശേഷിക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളെ ഏകോപിപ്പിക്കാനായാൽ തന്നെ വലിയ മാറ്റം സമൂഹത്തിലുണ്ടാക്കാനാകും. ഭിന്നശേഷി വിഭാഗത്തിന് തൊഴിലും വിദ്യാഭ്യാസവും നൽകി പുനരധിവസിപ്പിക്കുക എന്നത് പ്രധാനമാണ്. മുഴുവൻ ഭിന്നശേഷി യുവതി - യുവാക്കൾക്കും തൊഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷനുമായി കൈകോർക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. അവർക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലിൽ പരിശീലനം നൽകി  വരുമാനദായകരാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ പരിശീലിപ്പിച്ച് വരുമാനദായകമായ സംരംഭം തുടങ്ങാൻ ഭിന്നശേഷി കുട്ടികളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂർ

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്ന തൊഴിൽ കാർഡുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവർ വിതരണം ചെയ്തു. ഏഴുപേർക്കാണ് തൊഴിൽ കാർഡ് വിതരണം ചെയ്തത്.

വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്‌കരിച്ചും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ''സസ്‌നേഹം തൃശൂര്‍' ദുര്‍ബല വിഭാഗങ്ങളിലെ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിന് പ്രത്യേക പരിഗണന, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണം, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഒരുക്കല്‍, ഇന്‍ക്ലൂസിവിറ്റി പ്രോട്ടോകോള്‍ നടപ്പിലാക്കല്‍, കൈമൊഴി ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി, സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ജില്ല, കാഴ്ച പരിമിതര്‍ക്കുള്ള ട്രാഫിക് സിഗ്‌നല്‍ സംവിധാനം, ഇന്‍ക്ലൂസിവിറ്റി കഫ, സെന്‍സറി പാര്‍ക്ക്, പ്രൊജക്ട് ഫ്‌ളോട്ട് ജലരക്ഷ പരിപാടി തുടങ്ങി വിവിധ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് സസ്‌നേഹം തൃശൂര്‍ പദ്ധതി.

ബന്ധപ്പെട്ട വാർത്തകൾ: തൊഴിലുറപ്പില്‍ കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യണം: ആന്റോ ആന്റണി എംപി

ചുവടെ പറയുന്ന പരിപാടികളാണ് സസ്‌നേഹം തൃശൂരിന്റെ ഭാഗമായി നടപ്പിലാക്കുക:

  1. കൈമൊഴി (സൈന്‍ ലാംഗ്വേജ് ലിറ്ററസി)
  2. ഭിന്നശേഷിക്കാര്‍ക്കുള്ള എംപ്ലോയബിലിറ്റി പ്രോഗ്രാം
  3. ഇന്‍ക്ലുസിവിറ്റി പ്രോട്ടോകോള്‍
  4. സമ്പൂര്‍ണ ലീഗല്‍ ഗാർഡിയന്‍ഷിപ്പ് ജില്ല
  5. കാഴ്ച പരിമിതര്‍ക്കുള്ള ട്രാഫിക്ക് സിഗ്‌നല്‍ സംവിധാനം
  6. ജില്ലാ നൈപുണ്യ വികസന പദ്ധതി
  7. ജില്ലാ സ്‌കില്‍ കലണ്ടര്‍
  8. പ്രൊജക്ട് ഫ്‌ളോട്ട്
  9. മിഷന്‍ പട്ടയം
  10. ഊരുണര്‍വ് പദ്ധതി
English Summary: 'Sasneham Thrissur' is model for our state: R Bindu
Published on: 27 December 2022, 01:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now