നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ദീര്‍ഘ കാലത്തേക്ക് സ്ഥിരമായ ആദായം നല്‍കുന്ന പദ്ധതികളില്‍ നിക്ഷേപം നടത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും തെറ്റായ പദ്ധതികളില്‍ നിക്ഷേപിച്ച് പിന്നീട് ഖേദിക്കുകയാണ് പലരും ചെയ്യുന്നത്. അതിനാല്‍ എവിടെ നിക്ഷേപിക്കണം എന്നറിയേണ്ടത് നിക്ഷേപത്തിലെ പരമ പ്രധാനമായ കാര്യമാണ്.
നിക്ഷേപത്തിനനുയോജ്യമായ ഏറ്റവും മികച്ച ഒരു പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. എസ്ബിഐയുടെ ഈ ആന്വുറ്റി സ്‌കീമിലൂടെ ഒരു നിശ്ചിത സമയത്തിന് ശേഷം നിങ്ങള്‍ക്ക് പ്രതിമാസ വരുമാനം ലഭിച്ചു തുടങ്ങും.
36 മാസത്തേക്കോ, 60 മാസത്തേക്കോ, 84 മാസത്തേക്കോ, 120 മാസത്തേക്കോ നിങ്ങള്‍ക്ക് എസ്ബിഐയുടെ ആന്വുറ്റി സ്‌കീമില്‍ നിക്ഷേപം നടത്താവുന്നതാണ്. ഏത് കാലയളവിലേക്കാണോ നിക്ഷേപിക്കുന്നത് ആ കാലയളവിലെ സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന അതേ പലിശ നിരക്കായിരിക്കും ആന്വുറ്റി സ്‌കീമിലും ലഭിക്കുന്നത്.
ഉദാഹരണത്തിന് നിങ്ങള്‍ 10 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ 10 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന അതേ പലിശ നിരക്കായിരിക്കും നിങ്ങള്‍ക്കും ലഭിക്കുന്നത്.
നിങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ വരുമാനം നേടണമെങ്കില്‍ നിങ്ങള്‍ നിക്ഷേപിക്കേണ്ടത് 5,07,964 രൂപയാണ്. ഈ നിക്ഷേപത്തിന്മേല്‍ 7 ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായമായിരിക്കും പ്രതിമാസമുള്ള 10,000 രൂപ.
എസ്ബിഐ ആന്വുറ്റി സ്‌കീമില്‍ ഓരോ മാസവും ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപ വീതം നിക്ഷേപിക്കാം. സ്‌കീമില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. നിശ്ചിത സമയ പരിധിയ്ക്ക് ശേഷമായിരിക്കും ആന്വുറ്റി സ്‌കീമില്‍ പലിശ ആരംഭിക്കുക.
സാധാരണഗതിയില്‍ middle class കുടുംബങ്ങളുടെ പക്കല്‍ വലിയ തുകകള്‍ ഉണ്ടാകാറില്ല. അത്തരം സാഹചര്യത്തില്‍ മിക്കവരും റെക്കറിംഗ് നിക്ഷേപങ്ങളിലാണ് അവര്‍ക്ക് ഭാവിയിലേക്ക് ആവശ്യമായ തുക കരുതുക.
ചെറിയ നിക്ഷേപങ്ങളിലൂടെ പണം ശേഖരിക്കുകയും പലിശ സഹിതം നിക്ഷേപകര്‍ക്ക് മടക്കി നല്‍കുകയുമാണ് ഇവിടെ ചെയ്യുന്നത്.