1. News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കർഷകർക്കായി നിരവധി കാർഷിക വായ്പകളാണ് ഒരുക്കിയിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കർഷകർക്കായി നിരവധി കാർഷിക വായ്പകളാണ് ഒരുക്കിയിരിക്കുന്നത്.

Arun T

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കർഷകർക്കായി നിരവധി കാർഷിക വായ്പകളാണ് ഒരുക്കിയിരിക്കുന്നത്.

1. കിസാൻ ക്രെഡിറ്റ് കാർഡ്

സ്വന്തം ഭൂമിയിലോ പാട്ടഭൂമിയിലോ കൃഷിചെയ്യുന്ന 18 വയസുമുതൽ 70 വയസുവരെയുള്ള എല്ലാ കർഷകർക്കും കൂട്ടുകൃഷി ചെയ്യുന്നവർക്കും എസ് ജിഎച്ച്എസ്, ജെഎൽജിഎസ് എന്നിവർക്കുമെല്ലാം കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) വായ്പ ലഭ്യമാണ്.

വായ്പാ തുക

കൃഷി ചെയ്യുന്ന വിള, സ്ഥലത്തിന്റെ വിസ്തീർണം എന്നിവയുടെ അടിസ്ഥാനത്തിലുള്ള അംഗീകരിച്ച വായ്‌പാ പരിധിയോടൊപ്പം 10 ശതമാനം വിളവെടുപ്പിനു ശേഷമുള്ള മറ്റുചെലവുകൾ, കർഷകരുടെ വ്യക്തിഗത ചെലവുകൾ മുതലായവയും വായ്പാപരിധിയുടെ 20 ശതമാനം വരെ കാർഷിക ഉപകരണങ്ങൾ വാങ്ങാനും റിപ്പയറിംഗിനുമുള്ള ചെലവുകൾ, വിള ഇൻഷറൻസ്, ആക്സിഡന്റ് ഇൻഷ്വറൻസ്, അസറ്റ് ഇൻഷ്വറൻസ് ചെലവുകൾ' എന്നിവയും വായ്പയായി ലഭിക്കും

പ്രയോജനങ്ങൾ

വർഷംതോറും 10 ശതമാനം വർധനവോടെ 5 വർഷത്തേക്ക് വായ്പാപരിധി (ഓരോ വർഷവും പുതുക്കേണ്ടതാണ്). ഒരു ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് വിളജാമ്യം മാത്രം. റൂപേ, എടിഎം കാർഡ് സൗകര്യം ലഭ്യമാണ്. തെരഞെഞ്ഞെടുത്ത വിളകൾക്ക് കേന്ദ്രസർക്കാരിന്റെ വിള ഇൻഷ്വറൻസ് പരിരക്ഷ. മൂന്നു ലക്ഷം വരെയുള്ള വായ്പയ്ക്ക് കേന്ദ്രസർക്കാരിന്റെ പലിശയിളവ്. വായ്പാ യഥാസമയം തിരിച്ചടയ്ക്കുന്നവർക്ക് അധിക പലിശയിളവ്

2. അഗ്രിഗോൾഡ് ലോൺ (സ്വർണ പണയത്തിൻമേൽ വായ്പ)

സ്വർണപണയത്തിൻ മേൽ കേന്ദ്രസർക്കാരിന്റെ പലിശ ഇളവോടുകൂടിയ ഹൃസ്വകാല കാർഷിക സ്വർണ
വായ്പയും മൾട്ടിപർപ്പസ് ഗോൾഡ് ലോണും നല്കുന്നു.

മൾട്ടിപർപ്പസ് ഗോൾഡ് ലോൺ

എല്ലാവിധ കാർഷിക, കാർഷിക അനുബന്ധ സംരംഭങ്ങൾക്കും ഉയർന്ന പലിശനിരക്കിൽ സ്ഥാപനങ്ങളിൽ നിന്നല്ലാതെ എടുത്തിട്ടുള്ള കൃഷിക്കാരുടെ കടങ്ങൾ തിരിച്ചടയ്ക്കുവാനും സ്വർണപ്പണയത്തിന്മേൽ വിവിധോദ്യേശ്യ കാർഷിക സ്വർണവായ്പാ തുക നല്കുന്നു. 25 ലക്ഷം രൂപവരെയാണ് വായ്പാ തുക. ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ്, ഡിമാന്റ് ലോൺ സൗകര്യം. പരമാവധി 12 മാസം വരെ തിരിച്ചടവ് കാലാവധി.
കാലാവധി തീരുന്നതിനുമുമ്പേ ലോൺ തിരിച്ചടയ്ക്കന്നതിന് പിഴയില്ല. കുറഞ്ഞ പ്രാസസിംഗ് ഫീസ് (25000 രൂപ വരെയുള്ള വായ്പകൾക്ക് പ്രോസസിംഗ് ചാർജില്ല. 25000 രൂപയ്ക്ക് മുകളിലുള്ള 2 ലക്ഷം വരെയുള്ള വായ്പകൾക്ക് 500 രൂപയും സർവീസ് ടാക്സും, 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ലോണുകൾക്കും വായ്പയുടെ 0.30 ശതമാനം പ്രാസസിംഗ്ഫീസ്)

ഹ്രസ്വകാല കാർഷികസ്വർണവായ്പാ

മൂന്നു ലക്ഷം രൂപ വരെ കേന്ദ്രസർക്കാരിന്റെ പലിശ ഇളവോടുകൂടിയ ഹ്രസ്വകാല കാർഷിക സ്വർണവായ്പയും നല്കുന്നു. കൃത്യമായ തിരിച്ചടവിന് അധിക പലിശയിളവ്.

3. എസ്ബിഐ അസറ്റ് ബാക്ക്ഡ് അഗ്രി ലോൺ

പരമ്പരാഗത, ആധുനിക കാർഷിക, കാർഷിക അനുബന്ധ സംരംഭകർക്ക് ലളിതമായ വ്യവസ്ഥയിൽ കുറഞ്ഞ വാർഷിക പലിശനിരക്കിൽ വായ്പ. വായ്പാതുക വാർഷിക കാർഷിക, കാർഷികേതര വരുമാനത്തിന്റെ അഞ്ച് മടങ്ങ്, സ്വീകാര്യമായ സെക്യൂരിറ്റിയുടെ അതായത് സർഫാസി നിയമം പാലിക്കുന്ന) 65 ശതമാനം മൂല്യം (ഇതിൽ ഏതാണോ കുറവ്). മൂന്നു ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപവരെ വായ്പ നല്കുന്നു.
തിരിച്ചടവ് കാലാവധി പരമാവധി 72 മാസം വരെ. മാസം തോറും കുറഞ്ഞുവരുന്ന ലിമിറ്റോടുകൂടിയ ഓവർഡ്രാഫ്റ്റ് സൗകര്യം. മറ്റു ബാങ്കുകളിൽ നിന്നു ടേക്കോവർ സൗകര്യം. പ്രോസസിംഗ് ചാർജ് വായ്പയുടെ ഒരു ശതമാനം. റൂപേ എടി എം കാർഡ് സൗകര്യം ലഭ്യമാണ്.

4. എസ്ബിഐ സപ്ലെകോ ടെ-അപ് വായ്പ

നെൽകർഷകർക്കായി എസ്ബിഐയും സപ്ലെകോയും ചേർന്നും വായ്പ നല്കുന്നു.
സപ്ലെകോയുടെ നെല്ല് സംഭരണ രസീതിന്മേൽ (പിആർഎസ്) ഉടനടി വായ്പാസൗകര്യം നല്കുന്നുണ്ട്.

English Summary: AGRICULTURE LOANS BY SBI kjoctar1920

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds