രാജ്യത്തെ ഏറ്റവും കൂടുതൽ വായ്‌പ്പ നൽകുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) കർഷകർക്ക് എളുപ്പത്തിൽ വായ്പ നൽകുന്നതിനായി ഒരു പുതിയ വായ്പ്പ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. ‘സഫൽ’ എന്ന ഈ വായ്‌പ പദ്ധതി ജൈവ പരുത്തി കർഷകർക്ക് എളുപ്പത്തിൽ, അധികം നിബന്ധനകളൊന്നുമില്ലാതെ ലഭ്യമാക്കാൻ സഹായകമാകുന്നു.
Lockdown സമയത്ത് SBI, 17 ലക്ഷം അംഗീകൃത വായ്‌പ്പകൾ മുൻകൂട്ടി വിതരണം ചെയ്‌തിരുന്നു. ഓർഗാനിക് കോട്ടൺ കർഷകരുടെ പ്രത്യേക database, ബാങ്ക് ഉണ്ടാക്കുന്നതായിരിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടർ CS സെട്ടി പറഞ്ഞു. ഈ database ൻറെ സഹായത്തോടെ, ലോകത്തെ ഉപഭോക്താക്കൾക്ക്, കോട്ടൺ കർഷകരെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധിക്കുന്നു. മുമ്പൊരിക്കലും ക്രെഡിറ്റ് ഫസിലിറ്റി ലഭിക്കാത്ത കോട്ടൺ കർഷകർക്ക് അത് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Data analytics ൻറെ ഉപയോഗം ബാങ്ക് പൂർണ്ണമായും വിനിയോഗിച്ചുവെന്ന് Mr C S സെട്ടി പറഞ്ഞു. ബാങ്കിന്റെ AI-ML വകുപ്പ് ഒരു പരീക്ഷണമായി ആരംഭിച്ച വകുപ്പല്ല. ഈ വകുപ്പ് പ്രകാരം, ബാങ്കിന് ധാരാളം ബിസിനസുകൾ ലഭിച്ചു. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ 1,100 കോടി രൂപയുടെ net income ബാങ്ക് നേടിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 40 മെഷീൻ ലേണിംഗ് അധിഷ്ഠിത മോഡലുകളാണ് ബാങ്കിനുള്ളത്. ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനും അപകടസാധ്യത വിലയിരുത്തുന്നതിനും വഞ്ചന ഒഴിവാക്കുന്നതിനും അവ ഉപയോഗിക്കുന്നു. ഇന്ന് മറ്റേതു ബാങ്കിനേക്കാൾ SBI യ്ക്ക് കൂടുതൽ capacity ഉണ്ടെന്ന് Mr. CS Setty അവകാശപ്പെട്ടു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാർഷിക വായ്പക്കായി എസ് ബി ഐ ആപ്
#SBI#Farmer#Agriculture#Loan#Krishi