1. News

സ്വന്തമായി ബിസിനെസ്സ്  തുടങ്ങണമെന്നുണ്ടോ? വെറും 59 മിനിറ്റിനുള്ളിൽ വായ്‌പ നേടുക    

പൈസയുടെ കുറവ് മൂലം ബിസിനെസ്സ് തുടങ്ങാൻ സാധിക്കാതെ വിഷമിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. കൊറോണ പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും State Bank Of India (SBI)  ചെറുകിട വ്യാപാരികൾക്ക് വായ്‌പ നൽകുന്നു. കേന്ദ്ര സർക്കാരിൻറെ മുദ്ര വായ്‌പ പദ്ധതി പ്രകാരമാണ് വായ്‌പ നൽകുന്നത്. ഈ പദ്ധതി പ്രകാരം 10,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്‌പ SBI ൽ നിന്ന് ലഭ്യമാകുന്നതാണ്.  ഈ വായ്‌പയുടെ ലഭ്യത കൊണ്ട് വ്യവസായികൾക്ക് തൻറെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ച് ബിസിനെസ്സ് വർധിപ്പിക്കാവുന്നതാണ്. SBI, Twitter ൽ കൊടുത്ത ഒരു സന്ദേശത്തിലാണ് ഇത് പ്രസ്താവിച്ചിരിക്കുന്നത്.

Meera Sandeep

മീര സന്ദീപ് (Meera Sandeep)

 PSB loan in 59 minutes is an online marketplace, introduced by the government of India with the aim to provide Business Loans to MSMEs in a process which can approve Loan Application in 59 minutes. So, the businessmen can apply for a small business loan through PSB Loan to meet their business requirements.

 വീട്ടിലിരുന്നുകൊണ്ടുതന്നെ വായ്‌പ ലഭ്യമാക്കാം

 ഇതിനായി ബാങ്കിലേക്ക് പോവുകയോ, ലൈനിൽ നിൽക്കേണ്ടതിൻറെയോ ആവശ്യമില്ല.  വീട്ടിലിരുന്നുകൊണ്ട് തന്നെ അപേക്ഷ അയയ്കാവുന്നതാണ്. ചില ഡോക്യൂമെൻറ്സിൻറെ ആവശ്യം മാത്രമേയുള്ളു.  വായ്‌പയെ കുറിച്ചുള്ള വിശദവിവരങ്ങൾ SBI website ൽ ലഭ്യമാണ്.

 വെറും 59 മിനുറ്റ് കൊണ്ട് വായ്‌പ അംഗീകരിക്കപ്പെടുന്നതാണ്

 വീട്ടിലിരുന്നു കൊണ്ടുതന്നെ വായ്‌പക്ക് അപേക്ഷിക്കാവുന്ന ഈ പദ്ധതിക്ക് ചില രേഖകളുടെ ആവശ്യം മാത്രമേ ഉള്ളുവെന്നും, ശേഷം 59 മിനിറ്റിനകം വായ്‌പ അംഗീകരിക്കപ്പെടുന്നതാണ് എന്നും SBI, twitter ൽ പ്രസ്താവിച്ചു.

 ഈ വായ്‌പയ്ക് യോഗ്യത നേടിയവർ ആരൊക്കെ?

 കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതിയനുസരിച്ച്, തെരുവ് കച്ചവടക്കാർ ഒഴിച്ച് ബാക്കിയുള്ള ചെറുകിട വ്യാപാരികൾക്ക് ഈ വായ്‌പ ലഭിക്കുന്നതാണ്. ചായ-ലഘുഭക്ഷണശാല, ലഘുഭക്ഷണശാല, പഴങ്ങളുടേയും മറ്റ് ഭക്ഷണ സാധനങ്ങളുടേയും വ്യാപാരം, എന്നിവയെല്ലാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.

 പലിശനിരക്കിനെ കുറിച്ച്

 പ്രധാന മന്ത്രി നരേന്ദ്ര മോദി തുടങ്ങിയ മുദ്ര വായ്‌പ പദ്ധതിയിൽ പല വകുപ്പുകളുമുണ്ട്.  ഈ പദ്ധതിയനുസരിച്ച് SBI നൽകുന്ന നിലവിലുള്ള പലിശനിരക്ക് 8.5% ൽ നിന്ന് തുടങ്ങുന്നു.

 മുദ്ര സ്കീം ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ

 1. ഇന്ത്യൻ പൗരത്വം

2. സ്ത്രീകൾ, SC/ST എന്നിവർക്ക് മുൻഗണന  

3. തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, റെസിഡൻസ് സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെൻറ്, ഫോട്ടോ, എന്നിവ    

4. കൂടാതെ, GST, income tax, എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ

 വായ്‌പയ്ക് ഉള്ള അപേക്ഷകൾ  SBI website നിന്ന് അയക്കാവുന്നതാണ്.

SBI Cheapest Tractor Loans.

എമർജൻസി വായ്പ ഇല്ല, എസ്ബിഐ

English Summary: Want to Start Your Own Business? Get Loan in Just 59 Minutes; Know How?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds