Updated on: 4 December, 2020 11:19 PM IST
SBI Logo

കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടിയവർ ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഇടുമോ എന്നാണു പലരും കളിയായി പറയുന്നത്. കിട്ടിയ കർഷകർ ഫോട്ടോ ഇടും മുൻപ് എസ്സ് ബി ഐ പറയുന്നത് കേൾക്കൂ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്ന പദ്ധതിയായാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതിയെ ഏറ്റെടുത്തിരിക്കുന്നത്. കാർഷികാവശ്യങ്ങൾക്ക് സമയോചിതമായും മതിയായ തുകയും വായ്പ നൽകുക എന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ ലക്ഷ്യം.

SBI Bank Counter

ക്രെഡിറ്റ് കാർഡ് ആർക്കൊക്കെ കിട്ടും?

ഇനി പറയുന്നവർ കിസാൻ ക്രെഡിറ്റ് കാർഡിന് അർഹരാണ്

സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകർ


പങ്കാളിത്ത കൃഷി നടത്തുന്നവർ


ഒറ്റയ്ക്ക് കൃഷി ചെയ്യുന്നവർ


സ്വയം സഹായ ഗ്രൂപ്പ് (എസ്എച്ച്ജി) ആയോ കർഷക സംഘങ്ങൾ ആയോ കൃഷി ചെയ്യുന്നവർ

പലിശ നിരക്ക്

4 ശതമാനം പലിശയാണ് കിസാൻ ക്രെഡിറ്റ് കാർഡിന് ഈടാക്കുന്നത്.  കുറഞ്ഞത് ഒരു വർഷം കാലാവധിയ്ക്കാണ് വായ്പ ലഭിക്കുന്നത്. അതായത് ഒരു വർഷത്തിനുള്ളതിൽ ഈ വായ്‌പ അടച്ചു തീർക്കണം. ഈ കാലയളവിൽ 4 ശതമാനം പലിശ നിരക്ക് നൽകണം. വായ്പാ തിരിച്ചടവ് പൂർത്തിയാകുന്നത് വരെയും പലിശ തുടരേണ്ടതാണ്. Kisan Credit Card charges 7% interest. Not 4%. The loan is available for a period of at least one year. This means that the loan has to be repaid within a year. An interest rate of 7% is payable during this period. The interest should continue till the loan is repaid.ഒരു വർഷം എന്നാൽ കൃത്യം ഒരു വർഷം ആണ്. ആഗസ്റ്റ് 22 ന് ലോൺ എടുത്താൽ അടുത്ത വർഷം ആഗസ്റ് 21 നു ലോൺ ക്ലോസ് ചെയ്തിരിക്കണം. അല്ലെങ്കിൽ പലിശ 7% ആകും. അത് കൃത്യമായി പാലിക്കണം. എന്ത് മഹാമാരി വന്നാലും അത് കൃത്യ ദിവസം തീർക്കണം. അത് ബാങ്കിന്റെ നിയമമാണ്. അതുകൊണ്ടു ഒരു വർഷം കൃത്യമാകാൻ കർഷകർ നോക്കിയിരിക്കണ്ട, ഒരു വർഷം പൂർത്തി ആകുന്നതിനുംഒരു ആഴ്ചമുന്പേങ്കിലും ക്ലോസ്സ് ചെയ്യുക. 

SBI

വായ്‌പാ തുക എങ്ങനെ പിൻവലിക്കാം?

വായ്‌പാ തുക കർഷകന്റെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിക്കും. അത് എടിഎം വഴി പിൻവലിക്കുകയും ചെയ്യാം.വായ്‌പ അനുവദിക്കുമ്പോൾ തന്നെ ബാങ്ക് എ ടി എം കാർഡ് അനുവദിക്കും. ബാങ്ക് തന്നെ ഇതിനുള്ള എടിഎം ആയോ ഡെബിറ്റ് കാർഡ് ആയോ ആണ് കാർഡ് നൽകുക. ആവശ്യാനുസരണം തുക പിൻവലിക്കാൻ ഇത് സഹായകമാണ്.വായ്പാ തുക ഒരു ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നത്. കൂടാതെ പ്രോസസിംങ്ങ് ചാർജും വളരെ കുറവാണ്. തുക ഘട്ടം ഘട്ടമായാണ് ലഭിക്കുക. കൃഷി തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഓരോ ഘട്ടമായിട്ടായിരിക്കും വായ്പാ തുക അനുവദിക്കുന്നത്. കൂടാതെ കൃഷിയുടെ ചെലവിന് അനുസരിച്ചായിരിക്കും തുക നിശ്ചയിക്കുന്നത്.

അടുത്തുള്ള എസ്ബിഐ ശാഖയിലെത്തി കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾക്കൊപ്പം സമർപ്പിക്കുക. ഐഡന്റിറ്റി കാർഡ്, അഡ്രസ്സ് പ്രൂഫ് എന്നിവ സഹിതമാന് അപേക്ഷ ഫോം പൂരിപ്പിക്കേണ്ടത്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :18 നും 75 വയസിനും ഇടയിലുള്ള കർഷകർക്കായി, (കർഷക കൂട്ടായ്മകൾക്കും )ഹൃസ്വകാല വായ്പാ പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ്

#Kissan credit Card#KCC#Agriculture#FTB

English Summary: SBI is ready to issue Kisan Card. How to apply?
Published on: 22 August 2020, 03:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now